ബംഗാളില്‍ ആര്‍എസ്‌പി മന്ത്രിബന്ധു സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിപിഎം-ആര്‍എസ്‌പി സംഘര്‍ഷത്തില്‍ ആര്‍എസ്‌പി മന്ത്രിയുടെ ബന്ധു സ്‌ഫോടനത്തില്‍ മരിച്ചു. .
ജലസേചന മന്ത്രി സുഭാഷ് നസ്‌കാറിന്റെ അന്തരവന്റെ ഭാര്യ ഗൗരി നസ്‌കാറാണ് വെള്ളിയാഴ്‌ച മരിച്ചത്. ഗൗരിയുടെ ഭര്‍ത്താവ് ആര്‍എസ്‌പി നേതാവാണ്. ഇവരുടെ വീടിനു നേരെ സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞെന്നാണ് ആരോപണം.
സൗത്ത് പര്‍ഗാനാസ് ജില്ലയിലെ കുംറോവലി ഗ്രാമത്തിലെ ഗൗരിയുടെ കുടുംബ വീട്ടിലാണ് വ്യഴാഴ്‌ച സ്‌ഫോടനമുണ്ടായത്. 80 ശതമാനം പൊള്ളലേറ്റ ഗൗരിയുടെ വ്യഴാഴ്‌ച തന്നെ ഗുരുതരമായിരുന്നു.
അതെ സമയം ഇവരുടെ വീട്ടില്‍ സുക്ഷിച്ചിരുന്ന സ്‌ഫോടക വസ്‌തുക്കള്‍ പൊട്ടിത്തെറിച്ചാണ് ഗൗരി മരിച്ചതെന്ന് സിപിഎമ്മുകാര്‍ പറയുന്നത്. പ്രദേശത്ത് ബിഎസ്‌എഫിനെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
ബംഗാളില്‍ നടന്ന രണ്ടാം ഘട്ട പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച ഉയര്‍ന്ന തര്‍ക്കങ്ങളാണ് ഘടക കക്ഷികള്‍ തമ്മിലുള്ള പോരാട്ടത്തിന് വഴി തെളിച്ചത്.












Click it and Unblock the Notifications