ഭദ്രാനന്ദ പോലീസ് സ്‌റ്റേഷനില്‍ വെടിവെച്ചു
ആലുവ: വെള്ളിയാഴ്‌ച പോലീസ് അറസ്‌റ്റു ചെയ്‌ത് വിട്ടയച്ച പ്രവചന സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ ആലുവ പോലീസ് സ്‌റ്റേഷനില്‍ കയറി വെടിവെച്ചു.
ഭദ്രാനന്ദ പോലീസ് സ്‌റ്റേഷനിലെത്തിയതറിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയാണ് ഇയാള്‍ വെടിവെച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പോലീസധികൃതര്‍ പറഞ്ഞു. നാടകീയ രംഗങ്ങള്‍ക്കു ശേഷം പോലീസ് ഇയാളില്‍ നിന്നും തോക്ക് പിടിച്ചെടുക്കുകയായിരുന്നു.
ആലുവായിലെ ആശ്രമത്തില്‍ ശനിയാഴ്‌ച രാവിലെ ഭദ്രാനന്ദ ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ഇവിടെയെത്തിയ പോലീസ് ഇയാള്‍ തലയില്‍ തോക്കു വച്ച് വാര്‍ത്താസമ്മേളനം നടത്തുന്നതാണ് കണ്ടത്.
തുടര്‍ന്ന് ഭദ്രാനനന്ദയെ അനുനയിപ്പിച്ച് സിഐ ഓഫീസില്‍ കൊണ്ടു വരികയും ഭദ്രാനന്ദയുടെ പക്കലുള്ള തോക്ക് പോലീസ്‍ വാങ്ങാനും ശ്രമിച്ചു.
ഇതിനിടെ സംഭവമറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ഫോട്ടെയെടുക്കാനെത്തിയത് ഭദ്രാനന്ദയെ പ്രകോപിപ്പിയ്‌ക്കുകയും ഇയാള്‍ വെടിവയ്ക്കുകയുമായിരുന്നു.
വെടിയുണ്ടയില്‍ നിന്നും ഒരു മാധ്യമ പ്രവര്‍ത്തകന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകന് വെടിയേറ്റുവെന്ന ഭീതിയില്‍ പോലീസ് ഇയാളില്‍ നിന്നും ബലമായി നിറതോക്ക് പിടിച്ചെടുക്കുകയായിരന്നു.
മംഗളം പത്രമോഫീസില്‍ കയറി ഭീഷണി മുഴക്കിയെന്ന കേസില്‍ വെള്ളിയാഴ്ച പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഭദ്രാനന്ദയെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications