വെടിവെയ്‌പ്: പോലീസിന്റെ അന്തസ്സിനു നേരെയുള്ള വെല്ലുവിളിയെന്ന് വിഎസ്
തിരുവനന്തപുരം: ആലുവ പോലീസ് സ്‌റ്റേഷനില്‍ സ്വാമി മഹേശ്വര ഭദ്രാനന്ദ നടത്തിയ വെടിവെയ്‌പ് പോലീസിന്റെ അന്തസ്സിനു നേരെയുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്തി വിഎസ് അച്യുതാന്ദന്‍.
സംഭവത്തെക്കുറിച്ചന്വേഷിയ്‌ക്കുമെന്നും ഇതു പോലുള്ള കള്ള സ്വാമിമാരുടെ രാഷ്ട്രീയ ബന്ധവും അന്വേഷണത്തിന് വിധേയമാക്കുമെന്ന് വിഎസ് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
ഹിമവല്‍ സ്വാമി ആലുവ പോലീസ് സ്‌റ്റേഷനില്‍ കയറി വെടിവെയ്‌പ് നടത്തിയ സംഭവം അന്വേഷിയ്‌ക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരിയും പറഞ്ഞു.
സ്വാമിയ്‌ക്ക് തോക്ക് എവിടെന നിന്ന് ലഭിച്ചതിനെക്കുറിച്ചും അന്വേഷിയ്‌ക്കും. താന്‍ ആഭ്യന്തര മന്ത്രിയായിരിക്കുന്നത് ഇഷ്ടമില്ലാത്തവരാണ് ഇതു പോലുള്ള കള്ളസ്വാമിമാരുടെ പേര് ചേര്‍ത്ത് ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഭദ്രാനന്ദ സ്വാമിയ്‌ക്കെതിരെ പോലീസ് വധശ്രമത്തിനും ആത്മഹത്യ ശ്രമത്തിനും കേസ് രജിസ്‌റ്റര്‍ ചെയ്‌തു. ഐ.ജി വിന്‍സണ്‍ പോളിനാണ് അന്വേഷണ ചുമതല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
സന്തോഷ് മാധവന്റെ സുഹൃത്തുക്കള്‍ ആരൊക്കെ
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications