മൂഴിയാര്‍ ദുരന്തം: വിദഗ്‌ദ്ധ സമിതി അന്വേഷിയ്‌ക്കും
പത്തനംതിട്ട: മൂഴിയാര്‍ ദുരന്തം വിദഗ്‌ദ്ധ സമിതി അന്വേഷിയ്‌ക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.
ദുരന്തത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
ദുരന്തത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‌കും. വെള്ളിയാഴ്‌ച അപകടമുണ്ടായത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നാലാം നമ്പര്‍ ജനറേറ്ററാണ്. അതിനാല്‍ സംഭവത്തെക്കുറിച്ച ഗൗരവമായ അന്വേഷണം നടത്തണം.
അന്വേഷണം നടത്തേണ്ട സമിതിയെ രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനിയ്‌ക്കും. ദുരന്തത്തിനിരയായവര്‍ക്കുള്ള ധനസഹായം എത്രയാണെന്ന് പിന്നീട് ആലോചിച്ച് തീരുമാനമെടുക്കും- മന്ത്രി പറഞ്ഞു.
വെള്ളിയാഴ്‌ച നടന്ന ദുരന്തത്തില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications