നടന്‍ മോനിലാല്‍ വാഹനാപകടത്തില്‍ മരിച്ചു
തിരുവനന്തപുരം: സിനിമാ -സീരിയല്‍ നടന്‍ മോനിലാല്‍ വാഹനപകടത്തില്‍ മരിച്ചു. കൊല്ലം സ്വദേശിയാണ്.
വെള്ളിയാഴ്‌ച രാത്രി തിരുവനന്തപുരത്തിനടുത്ത് കഴക്കൂട്ടത്ത് വച്ച് മോനിലാല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഒട്ടേറെ ഹാസ്യ സീരിയലുകളിലും ചാനല്‍ പരിപാടികളിലും മോനിലാല്‍ അഭിനയിച്ചിട്ടുണ്ട്.
കമല്‍ സംവിധാനം ചെയ്‌ത നരേന്ദ്ര മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലെ പഞ്ചായത്ത് അംഗത്തിന്റെ വേഷം മോനിലാലിന്റെ ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്. ഇതു കൂടാതെ കാളവര്‍ക്കി എന്ന ചിത്രത്തിലും മോനിലാല്‍ അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications