Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളസ്വാമിമാരുടെ ആസനത്തില്‍ ഗദ കയറ്റണം: സുധാകരന്‍

G Sudhakaranകോട്ടയം: കള്ളസ്വാമിമാരുടെ ആസനത്തില്‍ കുന്തമല്ല ഭീമസേനന്റെ ഗദതന്നെ കയറ്റണമെന്ന്‌ സഹകരണമന്ത്രി ജി സുധാകരന്‍. കള്ള സ്വാമിമാര്‍ കപടരാഷ്ട്രീയമാണ്‌ കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്ത്‌ സാഹിത്യ സഹകരണ പ്രവര്‍ത്തകസംഘത്തിന്റെ പുസ്‌തകപ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌മാര്‍ട്‌സിറ്റിയും മറ്റും വരുന്ന സാഹചര്യത്തില്‍ കള്ളസ്വാമിമാര്‍ ഉള്‍പ്പെടെയുള്ള തട്ടുപ്പുകാര്‍ എറണാകുളത്താണ്‌ തമ്പടിക്കുന്നത്‌. അവിടെ ചില സാധ്യതകളുള്ളതുകൊണ്ടാണ്‌ ഇവര്‍ അവിടെ തമ്പടിക്കുന്നത്‌. പൊലീസ്‌ ഉദ്യോഗസ്ഥര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിയ്‌ക്കണം.

അതിന്‌ ഇവിടെ പൊലീസ്‌ എന്താണ്‌ ചെയ്യുന്നത്‌ കള്ളസ്വാമിയുടെ വീട്ടില്‍കൊണ്ടുപോയി ഒരുത്തന്‍ യൂണിഫോം മാറിയിട്ടല്ലേ. ഉന്നത സ്ഥാനങ്ങളില്‍ ഇരുന്നവരും ഇരിക്കുന്നവരുമായ ചില പൊലീസ്‌ ഉദ്യോഗസ്ഥര്‍ കള്ളസ്വാമിമാരെ സഹായിക്കുന്നുണ്ട്‌- അദ്ദേഹം കുറ്റപ്പെടുത്തി.

ചില കള്ളസ്വാമിമാര്‍ നാടുനീളെ പണം പിരിച്ചും തുണിയുടുക്കാതെയും നടക്കുന്നു. അന്തസ്സില്ലാത്ത ചില രാഷ്ട്രീയക്കാരെപ്പോലെയാണിവര്‍. അനധികൃതമായി പണമുണ്ടാക്കാന്‍ പൊലീസുദ്യോഗസ്ഥരില്‍ ഒരു വിഭാഗം വര്‍ഷങ്ങളായി കള്ളസ്വാമിമാരെ കൂട്ടുപിടിക്കുന്നുണ്ട്‌.

പൊലീസുദ്യോഗസ്ഥരുടെ തോളില്‍ കയ്യിട്ട്‌ കുശലം പറഞ്ഞാണ്‌ ചില കള്ളസ്വാമിമാര്‍ നടക്കുന്നത്‌. ഇതെല്ലാം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണം- സുധാകരന്‍ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+