ബാലേട്ടനെന്ന് വിളിച്ചാന്‍ താനെന്തുചെയ്യാനാണെന്ന് കോടിയേരി
തൃശൂര്‍: പൊലീസ് സ്റ്റേഷനില്‍ കയറി വെടിയുതിര്‍ക്കുകയും ഭീകരരംഗം സൃഷ്ടിക്കുകയും ചെയ്‌ത സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ തോക്ക് കൈവശം വെച്ചതിനെക്കുറിച്ചും അയാള്‍ക്ക് പൊലീസിന്റെ റിപ്പോര്‍ട്ടില്ലാതെ തോക്ക് കിട്ടിയതിനെക്കുറിച്ചും അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി കോടിയേരി പറഞ്ഞു.
കള്ളസ്വാമിമാര്‍ കുടുങ്ങുമ്പോള്‍ ചിലര്‍ക്ക് പൊള്ളലേല്‍ക്കുന്നതുകൊണ്ടാണ് തനിയ്‌ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഏതെങ്കിലും സ്വാമി എന്നെ ബാലേട്ടന്‍ എന്ന് വിളിച്ചാല്‍ എനിക്ക് എന്ത് ചെയ്യാനാവും. സ്വാമിമാരുടെ പിന്നാലെ നടക്കുന്ന പണി എനിയ്‌ക്കില്ല. ഒരു പ്രത്യേക പാര്‍ട്ടിയാണ് എന്നെ തേജോവധം ചെയ്യാന്‍ വേണ്ടി നുണപ്രചാരണം നടത്തുന്നത്.
കുറ്റവാളികള്‍ക്ക് പലരുമായും ബന്ധമുണ്ടെന്നാണ് പ്രചരിപ്പിക്കുന്നത്. അങ്ങനെ ആരുമായും ബന്ധമുണ്ടെന്നും പറഞ്ഞാലും കുറ്റവാളികളെ പിടികൂടുമെന്നതിന് തെളിവാണ് സന്തോഷ് മാധവന്റെ അറസ്‌റ്റ്. എല്ലാ കള്ളസ്വാമിമാരെയും പിടികൂടും. അന്വേഷണങ്ങള്‍ അട്ടിമറിക്കാനാണ് ചിലര്‍ ആരോപണങ്ങല്‍ ഉന്നയിക്കുന്ന്- മന്ത്രി ആരോപിച്ചു.
സന്തോഷ് മാധവനെ ദുബയ് ഇന്റര്‍പോളിനും സിബിഐയ്‌ക്കും പിടിക്കാമായിരുന്നു. സന്തോഷ് ഹാജരായപ്പോള്‍ സിബിഐയുമായി ഐജി ബന്ധപ്പെട്ടിരുന്നു. അറസ്റ്റുചെയ്യേണ്ട കാര്യമില്ലെന്നാണ് മറുപടി കിട്ടിയത്.
ഇയാള്‍ക്കെതിരെ കേരള പൊലീസിന് പരാതി കിട്ടിയ ഉടനെ പ്രതിയെ അറസ്റ്റുചെയ്യുകയും ചെയ്‌തു. വേറെയും ചില ആസാമികളുണ്ട് അവരെയും നിരീക്ഷിച്ചുവരുകയാണ്- കോടിയേരി പറഞ്ഞു. തൃശൂരില്‍ പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിനെത്തിയതായിരുന്നു മന്ത്രി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
സന്തോഷ് മാധവന്റെ സുഹൃത്തുക്കള്‍ ആരൊക്കെ
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications