സന്തോഷ് മാധവന്‍ ആശുപത്രി വിട്ടു, ഞായറാഴ്‌ച കൂടുതല്‍ തെളിവെടുപ്പ്
തൃശൂര്‍: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സന്തോഷ് മാധവന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് കണ്ടതിനെത്തുടര്‍ന്ന് കൊച്ചിയിലേയ്‌ക്ക് കൊണ്ടുപോയി.
ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ അസ്വാസ്ഥ്യമുണ്ടായിരുന്നുവെങ്കിലും രാവിലെ ഡിസ്‌ചാര്‍ജാകുമ്പോള്‍ സന്തോഷ് പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം അമ്പതോളം പൊലീസുദ്യോഗസ്ഥര്‍ ഇയാള്‍ക്ക് കാവലുണ്ടായിരുന്നുവെങ്കിലും ശനിയാഴ്‌ച നാമമാത്രമായ പൊലീസുകാരാണ് ആശുപത്രിയിലുണ്ടായിരുന്നത്.
രാവിലെ നടത്തിയ പരിശോധനയില്‍ ഇസിജി തൃപ്‌തികരമായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം.എ രവീന്ദ്രന്‍ പറഞ്ഞു. പതിനൊന്നരയോടെ കടവന്ത്ര പൊലീസ് സന്തോഷുമായി കൊച്ചിയിലേയ്‌ക്ക് മടങ്ങി. എറണാകുളം ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്‌ച ഉച്ചയോടെ സന്തോഷിന് മുളം കുന്നത്ത് കാവ് മെഡിക്കല്‍ കോളെജിലെ ചെസ്‌റ്റ് ഹോസ്‌പിറ്റലില്‍ കൊണ്ടുവന്നത്.
സന്തോഷിന്റെ പൊലീസ് കസ്റ്റഡി ഞായറാഴ്‌ച അവസാനിക്കും തിങ്കളാഴ്‌ച രാവിലെ ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശനിയാഴ്‌ച കൂടുതല്‍ തെളിവെടുപ്പുകളൊന്നും നടന്നിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്. കടന്ത്രയിലെ ഫ്‌ലാറ്റിലും എസ്‌ആര്‍എം റോഡിലെ ഗസ്‌റ്റ് ഹൗസിലും ഞായറാഴ്‌ച സന്തോഷിനെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന.
ബന്ധപ്പെട്ട വാര്‍ത്തകള്‍
സന്തോഷ് മാധവന്റെ സുഹൃത്തുക്കള്‍ ആരൊക്കെ
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications