രാഹുല്‍ ഗാന്ധി വീണ്ടും ദളിത് കുടിലില്‍ ഉറങ്ങി
അമേഠി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയുടെ പരിഹാസവാക്കുകളും കുറ്റപ്പെടുത്തലുകളുമൊന്നും രാഹുല്‍ ഗാന്ധിയെ സ്‌പര്‍ശിക്കുന്നേയില്ല. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വെള്ളിയാഴ്‌ച അന്തിയുറങ്ങിയത് ഒരു ദളിതവിഭാഗക്കാരന്റെ വീട്ടിലാണ്.
അമേഠിയിലെ വാന്‍പുര്‍വ ഗ്രാമത്തിലെ രാമവതാര്‍ പാസിയുടെയും ബുദ്ധ ദേവിയുടെയും വീട്ടിലാണ് വെള്ളിയാഴ്‌ച രാഹുല്‍ ഉറങ്ങിയത്. വീട്ടുകാരോടൊപ്പം രാഹുല്‍ അത്താഴമായി പരിപ്പും കഞ്ഞിയും കഴിക്കുകയും ചെയ്‌തു.
രാമവതാറിന്റെ വീട്ടുവരാന്തയിലുരുന്നാണ് രാഹുല്‍ ഗ്രാമസഭ വിളിച്ചുകൂട്ടി ഗ്രാമീണരുടെ പ്രാദേശിക പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞത്.
മുന്നറിയിപ്പില്ലാതെ രാഹുല്‍ ഗാന്ധി വീട്ടിലെത്തിയപ്പോള്‍ രാമവാറും ഭാര്യയും അമ്പരന്നുപോയി. പുലര്‍ച്ചെ ഒന്നരയോടെയാണ് രാമവതാറിന്റെ കുടുംബത്തോടൊപ്പം രാഹുല്‍ അത്താഴം കഴിച്ചത്. പിന്നീട് വരാന്തയിലെ കയറ്റുകട്ടിലില്‍ കിടന്ന് ഒന്ന് ഉറങ്ങുകയും ചെയ്‌തശേഷമാണ് രാഹുല്‍ മടങ്ങിയത്.
ഈയിടെ ഉത്തര്‍പ്രദേശിലെ ഇറ്റാവ സന്ദര്‍ശിച്ചപ്പോള്‍ രാഹുല്‍ ദളിത് കുടിലില്‍ ഉറങ്ങുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്‌തതിനെ രാഷ്ട്രീയതന്ത്രമാണെന്ന് മായാവതി വിമര്‍ശിച്ചിരുന്നു.
ദളിത് കുടിലുകളില്‍ സന്ദര്‍ശനം കഴിഞ്ഞ് വീട്ടില്‍ ചെന്നാല്‍ രാഹുല്‍ പ്രത്യേകം സോപ്പുപയോഗിച്ചാണ് കുളിയ്‌ക്കുന്നതെന്നും മായാവതി പറഞ്ഞിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications