തീരദേശം സുരക്ഷിതമല്ലെന്ന് ആന്റണി
തിരുവനന്തപുരം : രാജ്യത്തിന്റെ തീരദേശം ഒട്ടും സുരക്ഷിതമല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി.
രാജ്യത്തിന്റെ മതമൈത്രി തകര്‍ക്കുന്ന ശക്തികള്‍ തീരദേശം വഴി കടന്നുകൂടുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എല്‍ടിടിഇയുടെ നുഴഞ്ഞു കയറ്റത്തിനും തീരദേശത്ത് സാധ്യതയുണ്ട്.
സംസ്ഥാന സര്‍ക്കാരുകള്‍ തീരദേശ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. സംസ്ഥാന ഇന്റലിജന്‍സിന്റെ ശ്രദ്ധ തീരദേശത്ത് കൂടുതല്‍ വിപുലപ്പെടുത്തണം. തീവ്രവാദികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ചെറുക്കാനും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശക്തിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രി അറിയിച്ചു.
കേരളത്തിന് ഏറ്റവും കൂടുതല്‍ ആനുകൂല്യം നല്‍കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രത്തിലുളളത്. അതിനാല്‍ കേന്ദ്രവിരുദ്ധ സമരത്തിന് പ്രസക്തിയില്ല.
കരുണാകരന് ഒപ്പം കോണ്‍ഗ്രസിലേയ്ക്ക് മടങ്ങി വന്നവരുടെ കാര്യത്തില്‍ കെപിസിസിയാണ് തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications