തര്‍ക്കം തീരുമെന്ന് ധനമന്ത്രി
ആലപ്പുഴ : ചൊവ്വാഴ്ചത്തെ ഇടതുമുന്നണി യോഗത്തോടെ ഭക്ഷ്യ സുരക്ഷാ പദ്ധതിയെച്ചൊല്ലിയുളള തര്‍ക്കം അവസാനിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.
എന്നാല്‍ പദ്ധതിയെക്കുറിച്ച് തര്‍ക്കങ്ങളൊന്നുമില്ലെന്നാണ് ഭക്ഷ്യമന്ത്രി സി ദിവാകരന്‍ പറയുന്നത്.
നിലവില്‍ വകുപ്പുകള്‍ക്ക് അനുവദിച്ച പണം ചെലവിട്ടതിനു ശേഷം കൂടുതല്‍ പണം അനുവദിക്കുന്ന കാര്യം ആലോചിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷാ പദ്ധതിയെച്ചൊല്ലി സിപിഎം സിപിഐ കക്ഷികള്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കത്തെക്കുറിച്ച് ഇതേവരെ സിപിഎം നേതാക്കള്‍ പുറത്ത് പ്രതികരിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടെന്നും അത് ഇടതുമുന്നണി യോഗത്തോടെ അവസാനിക്കുമെന്നും ധനമന്ത്രിയാണ് ആദ്യമായി സമ്മതിക്കുന്നത്.
പദ്ധതിയുടെ ഫണ്ട് വിനിയോഗത്തെക്കുറിച്ചായിരുന്നു സിപിഐയുടെ ആക്ഷേപം. കൃഷി വകുപ്പിന് അനുവദിച്ച തുക കൊണ്ട് പദ്ധതി നടപ്പാക്കണമെന്ന് ധനവകുപ്പും സിപിഎമ്മും ശാഠ്യം പിടിക്കുന്നതായി അവര്‍ പ്രചരിപ്പിക്കുന്നുണ്ട്.
ഇടതുമുന്നണി യോഗത്തിന് മുമ്പ് ഇരുകക്ഷി നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ധനമന്ത്രിയുടെ പ്രസ്താവന ഏറെ ശ്രദ്ധേയമാണ്. തര്‍ക്കം അവസാനിപ്പിക്കാനുളള ചില നിര്‍ദ്ദേശങ്ങള്‍ ഇടതുമുന്നണി യോഗത്തില്‍ സിപിഎം നേതൃത്വം മുന്നോട്ട് വെയ്ക്കാനിടയുണ്ടെന്ന് തോമസ് ഐസക്കിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.












Click it and Unblock the Notifications