Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്

കോഴിക്കോട്: ശംബളപരിഷ്‌കരണത്തിലെ വിവേചനത്തില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മെയ് 22 വ്യാഴാഴ്‌ച മുതല്‍ അനിശ്ചിതകാല പണിമുടക്ക്‌ നടത്തുമെന്ന്‌ കേരള ഗവണ്‍മെന്റ്‌ മെഡിക്കല്‍ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ (കെ.ജി.എം.ഒ.എ.) അറിയിച്ചു.

അന്നുമുതല്‍ സ്വകാര്യ പ്രാക്ടീസും നിര്‍ത്തിവെക്കും. അതിന്റെ സൂചനയായി 19ന്‌ തിങ്കളാഴ്‌ച സ്വകാര്യ പ്രാക്ടീസ്‌ ഉണ്ടാവില്ലെന്ന്‌ സംഘടനാ പ്രസിഡന്റ്‌ ഡോ. മനോജ്‌ നാരായണന്‍, സെക്രട്ടറി ഡോ. ജോയ്‌ജോര്‍ജ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ശംബളപരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് 2006 ഏപ്രില്‍ 17 മുതല്‍ തുടരുന്ന ചട്ടപ്പടി സമരത്തെ അവഗണിക്കുകയും സ്ഥലംമാറ്റം, സസ്പെന്‍ഷന്‍ തുടങ്ങിയ പ്രതികാര നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം തുടങ്ങുന്നത്.

ഞായറാഴ്ച കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയാണ് അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ ഐകകണ്ഠ്യേന തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആശുപത്രിയിലുള്ള രോഗികളെ 22നു മുന്പ് ഡിസ്ചാര്‍ജ് ചെയ്യും. വിദഗ്ധ ചികില്‍സ ആവശ്യമുള്ളവരെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യും. 2200ഓളം ഡോക്ടര്‍മാര്‍ പണിമുടക്കും.

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് മൃദു സ്വഭാവമുള്ള സമര രീതികള്‍ സ്വീകരിക്കുകയും രണ്ടുതവണ ഏകദിന പണിമുടക്ക് നടത്തുകയും ചെയ്ത ഡോക്ടര്‍മാരോട് പ്രതികാര ബുദ്ധിയോടെയാണ് സര്‍ക്കാറും ആരോഗ്യ വകുപ്പും പെരുമാറുന്നത്.

ശബരിമല ഡ്യൂട്ടി ബഹിഷ്കരിച്ച് ആശുപത്രികളില്‍ ജോലിചെയ്ത ഡോക്ടര്‍മാരെ സസ്പെന്റ് ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ പ്രകോപനം സൃഷ്ടിച്ചത്. കഴിഞ്ഞ 15ന് സൂചനാ പണിമുടക്ക് നടത്തിയപ്പോള്‍ കൂട്ടത്തോടെ സ്ഥലംമാറ്റി- ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

സമരത്തില്‍ പങ്കെടുത്തതിന് ഒന്നരമാസമായി ഡോക്ടര്‍മാര്‍ക്ക് ശംബളം ലഭിക്കുന്നില്ല. ഡോക്ടര്‍മാരുടെ ആവശ്യങ്ങളോട് ലാഘവബുദ്ധിയോടെയാണ് സര്‍ക്കാര്‍ പ്രതികരിക്കുന്നത്. മാന്യമായ ശമ്പളം മതി, സ്വകാര്യ പ്രാക്ടീസ് വേണ്ടെന്നാണ് ഉറച്ച നിലപാട്.

നിര്‍ധനര്‍ക്കും സാധാരണ ജനവിഭാഗങ്ങള്‍ക്കും മറ്റും ചികില്‍സ ലഭ്യമാക്കുന്ന ആരോഗ്യ മേഖലയെ നിലനിര്‍ത്താന്‍ കൂടിയാണ് സമരം. ജനങ്ങളുടെ സഹകരണം തുടര്‍ന്നും ഉണ്ടാകണമെന്നും അസോസിയേഷന്‍ നേതാക്കള്‍ അഭ്യര്‍ഥിച്ചു.

ആനുകൂല്യങ്ങള്‍ കീശയിലാക്കിയാണ് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരമാണ്. കീശയിലാക്കിയ ആനുകൂല്യങ്ങള്‍ എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- അവര്‍ ആവശ്യപ്പെട്ടു.

പുതിയ ശംബള കമ്മിഷന്റെ ശുപാര്‍ശകളനുസരിച്ചു മാത്രമേ ശംബള പരിഷ്കരണം നടപ്പാക്കാനാവൂ എന്നു വാശി പിടിക്കുന്ന സര്‍ക്കാര്‍ ആരോഗ്യവകുപ്പില്‍ത്തന്നെ മറ്റു ചിലര്‍ക്കു പ്രത്യേക ഉത്തരവുകളിലൂടെ വേതന വര്‍ധനയും സ്ഥാനക്കയറ്റങ്ങളും നല്‍കുന്നുവെന്നാണ് അസോസിയേഷന്റെ പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+