Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിമാര്‍ സ്വാമിമാര്‍ക്ക് മച്ചമ്പിമാര്‍

തിരുവനന്തപുരം : ആസാമിമാര്‍ ചേട്ടാ, മച്ചമ്പീ എന്നൊക്കെ വിളിച്ച് സ്നേഹിക്കുന്ന മന്ത്രിമാര്‍ കേരളത്തിലെ ജനങ്ങളുടെ ക്ഷമ പരിശോധിക്കുകയാണെന്ന് എന്‍സിപി നേതാവ് കെ മുരളീധരന്‍.

പിടിയിലായ പെരുങ്കളളസ്വാമിമാര്‍ ഭരണപക്ഷത്തെ ഉന്നതന്മാരുമായി ബന്ധമുളളവരാണെന്നും മുരളീധരന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക വേളയില്‍ എന്‍സിപി സംഘടിപ്പിച്ച ഭരണ കുറ്റവിചാരണ രക്തസാക്ഷി മണ്ഡപത്തിനു സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോടികളുടെ വസ്തുഇടപാട് കൈകാര്യം ചെയ്യുന്ന സ്വാമിമാര്‍ ഉന്നതന്മാരുടെ ബിനാമികളാണ്. കളളസ്വാമിമാരുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ് കേരളം.

ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന സര്‍ക്കാരും നാണം കെട്ട പ്രതിപക്ഷവുമാണ് കേരളത്തിന്റെ ശാപമെന്നും കെ മുരളീധരന്‍ ആരോപിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+