സന്തോഷ് മാധവന്‍ റിമാന്റില്‍
കൊച്ചി: സ്വാമി അമൃത ചൈതന്യയെന്ന പേരില്‍ തട്ടിപ്പ് നടത്തി വിലസിയ സന്തോഷ് മാധവനെ ജൂണ്‍ മാസം രണ്ടു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവ്
സന്തോഷ് മാധവന്റെ ഉന്നതബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയും ഉത്തരവിട്ടിട്ടുണ്ട്.
കടവന്ത്രയിലെ ഫ്ലാറ്റ്, കൊച്ചിയിലെ ശാന്തിതീരം ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലെ തെളിവെടുപ്പിന് ശേഷമാണ് പൊലീസ് സന്തോഷ് മാധവനെ കോടതിയില്‍ ഹാജരാക്കിയത്.
നീലച്ചിത്ര നിര്‍മ്മാണത്തില്‍ ഇയാളുടെ കൂട്ടാളിയായ പൂജാരിയും പൊലീസ് കസ്റ്റഡിയിലുണ്ട്. തൃശൂര്‍ സ്വദേശിയായ ശ്രീകാന്ത് എന്നയാളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസെടുക്കാന്‍ തക്ക ഗൗരവമുളള കുറ്റമൊന്നും ഇയാള്‍ ചെയ്തതായി പൊലീസ് കരുതുന്നില്ലത്രേ! അതിനാല്‍ മാപ്പുസാക്ഷിയാക്കാനാണ് തീരുമാനം.
സന്തോഷ് മാധവന്റെ പീഡനത്തിന് ഇരയായ മറ്റു മൂന്നു പെണ്‍കുട്ടികള്‍ കൂടി ലൈംഗിക പീഡനത്തിന് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
പൊതുപ്രവര്‍ത്തകരായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, ജോര്‍ജ് വട്ടുകുളം എന്നിവരുടെ ഹര്‍ജിയിന്മേലാണ് സന്തോഷ് മാധവനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications