Get Updates
Get notified of breaking news, exclusive insights, and must-see stories!

തോക്ക് സ്വാമി : എസ്ഐയ്ക്ക് സസ്‍പെന്‍ഷന്‍

കൊച്ചി: തോക്ക് സ്വാമി ഹിമവല്‍ ഭദ്രാനന്ദ ആലുവ പൊലീസ് സ്റ്റേഷനില്‍ കയറി വെടിവെച്ച സംഭവത്തില്‍ എസ്ഐ മുരളിക്ക് സസ്പെന്‍ഷന്‍. സര്‍ക്കിള്‍ ഇന്‍‍സ്പെക്ടര്‍ ബാബുകുമാറിന് സ്ഥലംമാറ്റ ശിക്ഷ നല്‍കാനും തീരുമാനമായി.

സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി മധ്യമേഖലാ ഐജി വിന്‍സെന്റ് പോള്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം പൊലീസിന്റെ നടപടിമൂലമാണ് ആളപായമുണ്ടാകാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മാധ്യമ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യാ ഭീഷണി മുഴക്കവെയാണ് സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയെന്ന ശ്യാംചന്ദിന്റെ തോക്കില്‍ നിന്നും വെടി പൊട്ടിയത്. സ്വാമിക്ക് തോക്ക് ലൈസന്‍സ് ലഭിച്ചത് അന്നത്തെ എഡിഎമ്മുമായിട്ടുളള വ്യക്തിപരമായ ബന്ധം മൂലമായിരുന്നുവെന്ന് എറണാകുളം കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

തോക്ക് ലഭിച്ചതുള്‍പ്പെടെയുളള കാര്യങ്ങള്‍ സ്വാമിയെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+