സഹോദരിയുടെ ഉദരത്തില് ഇരട്ടയുടെ ഭ്രൂണം
എതന്‍സ്: വയറുവേദനയെത്തുര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ഉദരത്തില്‍ നിന്നും ഇരട്ടക്കുട്ടിയായി വളരേണ്ടിയിരുന്ന ഭ്രൂണം നീക്കം ചെയ്‌തു.
മധ്യഗ്രീസിലെ ലറിസ്സ ജനറല്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാക്കിയപ്പോഴാണ് അമ്മയുടെ ഉദരത്തില്‍ ഒരുമിച്ചുണ്ടായിരുന്ന ഇരട്ടക്കുട്ടിയുടെ ഭ്രൂണം കണ്ടെത്തിയത്.
ഇതിന് രണ്ട് ഇഞ്ചിലേറെ വലിപ്പമുണ്ടായിരുന്നു. പരിശോധയില്‍ കുട്ടിയുടെ വയറിന്റെ വലതുഭാഗത്തായി എന്തോ വളര്‍ച്ചയുണ്ടെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയിരുന്നു. ഇത് മുഴയായിരിക്കുമെന്ന നിഗമനത്തില്‍ അത് നീക്കം ചെയ്യാന്‍ വേണ്ടിയാണ് ശസ്‌ത്രക്രിയ നടത്തിയത്.
ശസ്‌ത്രക്രിയ കഴിഞ്ഞപ്പോള്‍ മാത്രമാണ് മുഴയെന്ന് കരുതിയത് ഭ്രൂണമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്. ശസ്‌ത്രക്രിയ കഴിഞ്ഞ കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പുറത്തെടുത്ത ഭ്രൂണത്തിന് തലയും മുടിയും കണ്ണുമുണ്ടായിരുന്നുവെന്നും തലച്ചോര്‍ രൂപപ്പെട്ടില്ലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 500,000 ജനനങ്ങളില്‍ ഒന്നില്‍ എന്ന നിലയില്‍ ഇത്തരത്തില്‍ രണ്ടുഭ്രൂണങ്ങള്‍ ഒന്ന് മറ്റൊന്നിനുള്ളിലായി വളരുന്ന പ്രതിഭാസം കാണാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.












Click it and Unblock the Notifications