സോണിയയ്ക്കെതിരെ ബിജെപി
ദില്ലി : കേന്ദ്രസര്‍ക്കാരില്‍ പ്രത്യേകിച്ച് പദവിയൊന്നുമില്ലാത്ത കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ ചിത്രം സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഉപയോഗിക്കുന്നതിന് ലജ്ജാകരമാണെന്ന് ബിജെപി.
സോണിയ സര്‍ക്കാരിന്റെ ഭാഗമല്ലെന്നും സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഇവരുടെ ചിത്രം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ പ്രധാനമന്ത്രിയെക്കാള്‍ പ്രാധാന്യമാണ് പല സര്‍ക്കാര്‍ പരസ്യങ്ങളിലും സോണിയയ്ക്കുളളത്. കേന്ദ്രസര്‍ക്കാര്‍ വിഭാഗങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളും ദിനംതോറും സോണിയയുടെ ചിത്രമുളള പരസ്യങ്ങള്‍ നല്‍കുന്നുണ്ട്. ഇത് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി മുന്‍കൈയെടുക്കണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു.
ദേശീയ ഉപദേശക സമിതിയുടെ അധ്യക്ഷ എന്ന നിലയില്‍ 2006വരെ സോണിയ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ സാങ്കേതികമായ ന്യായമെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ ഇരട്ടപ്പദവി വിവാദത്തെ തുടര്‍ന്ന് സോണിയ ഈ പദവി രാജിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇത്തരം പരസ്യങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രത്യേകിച്ച് ന്യായമൊന്നുമില്ലെന്ന് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
യുപിഎ അധ്യക്ഷ എന്നാണ് പരസ്യങ്ങളില്‍ സോണിയയെ വിശേഷിപ്പിക്കുന്നത്. ഇത് വെറുമൊരു രാഷ്ട്രീയ പദവി മാത്രമാണ്. രാഷ്ട്രീയ നേതാവിന്റെ ചിത്രം സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് ലജ്ജാകരമാണ്. ജനാധിപത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും സര്‍വ മര്യാദകളെയും ലംഘിക്കുന്ന ഈ നടപടി ഉടന്‍ അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.












Click it and Unblock the Notifications