ബ്രഹ്മാനന്ദ ചൈതന്യയും പെണ്ണുകേസില്‍
പത്തനാപുരം : സ്വാമി അമൃത ചൈതന്യ, സ്വാമി ഹിമവല്‍ ഭദ്രാനന്ദ തുടങ്ങിയ തകര്‍പ്പന്‍ പത്രത്തലക്കെട്ടുകള്‍ക്കിടയിലേയ്ക്ക് ഇതാ അടുത്ത സ്വാമിയും കടന്നു വരുന്നു. പേര് കൊണ്ട് ഒട്ടും മോശക്കാരനല്ല ഈ സ്വാമിയും.
സ്വാമി ഹരിബ്രഹ്മാനന്ദ ചൈതന്യയെന്ന പന്തളത്തെ ആശ്രമ മഠാധിപതിയാണ് പെണ്ണുകേസില്‍ വിവാദത്തില്‍ പെട്ടത്.
പത്താനപുരം സ്വദേശി മല്ലികയെന്ന് വിളിക്കുന്ന ലതികയെ കടത്തിക്കൊണ്ടു പോയി ഒപ്പം താമസിപ്പിക്കുകയാണത്രേ സ്വാമി. ഈ സ്വാമിക്ക് സന്തോഷ് മാധവന്‍ എന്ന സ്വാമി അമൃത ചൈതന്യയുമായി അടുത്ത ബന്ധമുണ്ടെന്നും വെളിപ്പെടുത്തല്‍ വന്നു കഴിഞ്ഞു.
സ്വത്ത് കൈക്കലാക്കുന്നതിനു വേണ്ടി തന്നെ തന്റെ പിതൃസഹോദരിയുടെ മക്കള്‍ പീഡിപ്പിച്ച് ഇറക്കി വിടുകയായിരുന്നുവെന്നാണ് മല്ലിക നേരത്തെ പറഞ്ഞിരുന്നത്. മല്ലികയുടെ പിതൃസഹോദരിയുടെ വീട്ടിലാണത്രേ സന്തോഷ് മാധവന്‍ ആദ്യം ആശ്രമം തുടങ്ങിയത്.
മല്ലികയുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ സ്വാമി ഹരി ബ്രഹ്മാനന്ദ ചൈതന്യ ശ്രമിച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നടന്നില്ല.
ചെമ്പകശേരി ട്രസ്റ്റ് പേരില്‍ ബ്രഹ്മാനന്ദ ചൈതന്യ ആരംഭിച്ച സ്ഥാപനം പ്രവര്‍ത്തിക്കുന്നതിന് സ്വന്തം വീട് വിട്ടുകൊടുത്തത്, മല്ലികയുടെ അമ്മായിയുടെ മകളാണത്രേ. സി. കെ. രാധയെന്ന് പേരുളള ഇവര്‍ ബ്രൂണിയില്‍ എഞ്ചിനീയറാണെന്നും ഇവരുമായുളള ബന്ധം ഉപയോഗിച്ച് പത്തനാപുരത്ത് സ്വാധീനമുറപ്പിക്കാന്‍ സന്തോഷ് മാധവനും ഹരി ബ്രഹ്മാനന്ദ ചൈതന്യയും ശ്രമം തുടങ്ങിയിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications