സ്വാമിയുടെ തോക്ക് ലൈസന്‍സ് റദ്ദാക്കി
കൊച്ചി : നടപടിക്രമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി സ്വാമി ഹിമവല്‍ ഭദ്രാനന്ദ സ്വന്തമാക്കിയ തോക്ക് ലൈസന്‍സ് റദ്ദാക്കി.
ഭദ്രാനന്ദ തോക്ക് കൈവശം വെയ്ക്കുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മിഷണര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എറണാകുളം ജില്ലാ കളക്ടര്‍ ഡോ. എം. ബീന ലൈസന്‍സ് റദ്ദാക്കിയത്. സ്വാമിയുടെ കൈയില്‍ നിന്നും പിടിച്ചെടുത്ത തോക്കും തിരകളും ഫോറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേയ്ക്ക് അയച്ചിട്ടുണ്ട്.
ഇതിനിടെ സ്വാമിയുടെ ജാമ്യാപേക്ഷ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി തളളിയതിനെ തുടര്‍ന്ന് ഇയാളെ ആലുവ സബ്‍ജയിലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആദ്യദിവസം നെഞ്ചുവേദനയെ തുടര്‍ന്ന് സ്വാമിയെ ആലുവ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ തന്നെ തങ്ങണമെന്ന് സ്വാമി വാശി പിടിച്ചെങ്കിലും ജാമ്യാപേക്ഷ തളളിയ സാഹചര്യത്തില്‍ സ്വാമിയെ പൊലീസ് ജയിലിലേയ്ക്ക് മാറ്റി.
ആലുവ സബ്‍ജയിലിലും സ്വാമി മുറയ്ക്ക് അസ്വസ്ഥത പ്രദര്‍ശിപ്പിക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെടുന്നുവെങ്കിലും പൊലീസ് വഴങ്ങിയിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications