ഇതൊരു പിടികിട്ടാപ്പുളളി സ്വാമി
കൊടുങ്ങല്ലൂര്‍ : വണ്ടിച്ചെക്ക് കേസില്‍ മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചയാള്‍ സ്വാമി ജ്യോതി വിശ്വാനന്ദ പുരിയായി സസുഖം വാഴുന്നു.
കൊടുങ്ങല്ലൂരില്‍ ലോക മഹാ സുഹൃദ് യജ്ഞം നടത്താനൊരുങ്ങിയാണ് സ്വാമി കേസില്‍ അകപ്പെട്ടത്. സ്വാമിയുടെ യജ്ഞമഹാമഹത്തിന് പരസ്യം ചെയ്ത വകയില്‍ മതിലകം കാളിമുട്ടം സ്വദേശി വല്‍സനാണ് സ്വാമിയുടെ വണ്ടിച്ചെക്ക് ലഭിച്ചത്.
പൂര്‍വാശ്രമത്തില്‍ തോട്ടാപ്പുളളി മണിയെന്നായിരുന്നു സ്വാമി ജ്യോതി വിശ്വാനന്ദപുരിയുടെ പേര്. തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ്-തൃപ്രയാര്‍ റോഡിലുളള പഴുവില്‍ എന്ന ഗ്രാമത്തില്‍ ആശ്രമം സ്ഥാപിച്ച് പ്രവര്‍ത്തിക്കവെയാണ് സ്വാമികള്‍ ലോക മഹാ സുഹൃദ് യജ്ഞത്തിന് ഇറങ്ങിയത്. മാളയിലെ വെള്ളാങ്കല്ലൂരിനെ യജ്ഞവേദിയായി സ്വാമി നിശ്ചയിച്ചു.
സജ്ജീകരണങ്ങള്‍ക്കും പരസ്യ ബോര്‍ഡുകള്‍ക്കുമുളള ഓര്‍ഡര്‍ വല്‍സനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് 15760 രൂപയുടെ ചെക്കും നല്‍കി. ഈ ചെക്കാണ് മടങ്ങിയത്.
തുടര്‍ന്ന് വല്‍സന്‍ കൊടുങ്ങല്ലൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. 2003 മുതല്‍ ഒട്ടേറെ തവണ വാറണ്ട് അയച്ചിട്ടും സ്വാമി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് 2005ല്‍ അദ്ദേഹത്തെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു.
ഇപ്പോള്‍ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയാണത്രേ സ്വാമി പിടികിട്ടാപ്പുളളി ചൈതന്യ.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications