Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനഭംഗത്തിന്‌ കേസെടുത്തില്ല; യുവതി പരസ്യമായി വസ്‌ത്രമുരിഞ്ഞു

Paramjit Kaur protests in Moga മോഗ (പഞ്ചാബ്‌): തന്നെ മാനഭംഗപ്പെടുത്തിയവര്‍ക്കെതിരെ പൊലീസ്‌ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ ദളിത്‌ യുവതി പൊതുസ്ഥലത്ത്‌ വസ്‌ത്രമുരിഞ്ഞു.

പഞ്ചാബിലെ മോഗയില്‍ തിങ്കളാഴ്‌ചയാണ്‌ സംഭവം നടന്നത്‌. മോഗലിയെ ഖല്‍കലന്‍ ഗ്രാമവാസിയായ മുപ്പതുകാരി പരംജീത്‌ കൗറാണ്‌ തന്നെ മാനഭംഗപ്പെടുത്തിയവര്‍ക്കെതിരെ പൊലീസ്‌ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ സുബേദാര്‍ ജോഗീന്ദര്‍സിംങ്‌ സ്‌ക്വയറില്‍വച്ച്‌ പരസ്യമായി വസ്‌ത്രമുരിഞ്ഞത്‌.

മെയ്‌ പന്ത്രണ്ടിനാണ്‌ ബന്ധുവും സുഹൃത്തും ചേര്‍ന്ന്‌ പരംജീത്തിന്റെ മാനഭംഗപ്പെടുത്തിയത്‌. ഇതേത്തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരെ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയയാക്കിയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തില്ല.

താന്‍ പലതവണ ആവശ്യപ്പെട്ടിട്ടും പൊലീസ്‌ കെസെടുത്തില്ലെന്നും കേസെടുത്തില്ലെങ്കില്‍ പൊതുസ്ഥലത്ത്‌ വസ്‌ത്രമുരിയുമെന്ന്‌ താന്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നുവെന്നും പരംജിത്‌ പറഞ്ഞു.

പൊതുസ്ഥലത്ത്‌ വസ്‌ത്രമുരിഞ്ഞ പരംജിത്തിനെ പൊലീസ്‌ പിടികൂടി കേസെടുത്തശേഷം ജാമ്യത്തില്‍ വിട്ടു. മാനഭംഗവുമായി ബന്ധപ്പെട്ട്‌ രണ്ടു യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും വൈദ്യ പരിശോധനാറിപ്പോര്‍ട്ട്‌ ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ്‌ അറിയിച്ചു.

അയല്‍ സംസ്ഥാനമായ ഹരിയാനയിലെ യമുനാനഗറില്‍ മെയ്‌ 11ന്‌ സമാനമായ സംഭവം നടന്നിരുന്നു. മാനഭംഗപ്പെടുത്തിയവര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തില്ലെന്നാരോപിച്ച്‌ ഒരു അന്ന്‌ പൊലീസ്‌ സ്റ്റേഷനില്‍വച്ച്‌ സ്വന്തം വസ്‌ത്രങ്ങള്‍ കീറിപ്പറിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+