നടിയെ തല്ലിയ കാമുകന്‍ അറസ്റ്റില്‍

ഇരുവരും തമ്മിലുളള വാക്കു തര്‍ക്കം അതിരുവിട്ടപ്പോഴാണ് ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് സാറു കാമുകിയുടെ കരണത്ത് ഒന്നു പൊട്ടിച്ചത്. ദേഷ്യം മൂത്ത് സൊനാലിന്റെ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞുവെന്നും എയര്‍പോര്‍ട്ട് പൊലീസ് പറയുന്നു.
പ്രമോദ് മഹാജന്റെ പുത്രന്‍ രാഹുല്‍ മഹാജന് മയക്കുമരുന്ന് നല്‍കിയ കേസില്‍ പ്രതിയാണ് സാഹില്‍. ടിബറ്റില്‍ കാണപ്പെടുന്ന കലമാന്റെ തോലു കൊണ്ട് നിര്‍മ്മിച്ച ഷാളുകള്‍ മോഷ്ടിച്ചതിനും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ടു വര്‍ഷം മുമ്പ് ഒരു പാര്‍ട്ടിയില്‍ വെച്ചാണ് സാറു രാഹുല്‍ മഹാജന് മയക്കുമരുന്ന് നല്‍കിയത്. ഈ മരുന്ന് കഴിച്ച് പ്രമോദ് മഹാജന്റെ സെക്രട്ടറി വിവേക് മൊയ്ത്ര മരിച്ചതെന്നും ആരോപണമുണ്ട്. രാഹുല്‍ മഹാജനും മരണാസന്നനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications