കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈക്കിള്‍ പ്രദര്‍ശിപ്പിച്ച വെബ്‌സൈറ്റുടമ പിടിയില്‍

  • By Super
Google Oneindia Malayalam News

കൊച്ചി: പുതുമുഖങ്ങളുടെ മികച്ച പ്രകടനത്തെത്തുടര്‍ന്ന്‌ വന്‍വിജയം നേടിയ മലയാളചലച്ചിത്രം സൈക്കിള്‍ ഇന്റര്‍നെറ്റിലൂടെ പ്രദര്‍ശിപ്പിച്ചതിന്‌ ഒരാളെ കസ്റ്റഡിയിലെടുത്തു.

മല്ലുമൂവീസ്‌ ഡോട്ട്‌ കോം എന്ന വെബ്‌ സൈറ്റിന്റെ ഉടമയും തിരുവനന്തപുരം സ്വദേശിയുമായ നിഖിലിനെയാണ്‌ എറണാകുളം സൈബര്‍ സെല്‍ എസ്‌ഐ പെരേര കസ്റ്റഡിയിലെടുത്തത്‌. ഇയാളെ ചോദ്യം ചെയ്‌തശേഷം വിട്ടയച്ചു.

ബാംഗ്ലൂരിലാണ്‌ നിഖില്‍ ജോലി ചെയ്യുന്നത്‌. താനല്ല സൈക്കില്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചതെന്നാണ്‌ നിഖില്‍ പൊലീസിനോട്‌ പറഞ്ഞത്‌.

അയര്‍ലന്റില്‍ ജോലിചെയ്യുന്ന കൊച്ചി സ്വദേശി നിഷാദ്‌ പീറ്റര്‍ എന്നയാളാണ്‌ മെഗാ അപ്‌ ലോഡ്‌ മുഖേന ചിത്രം വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചതെന്ന്‌ പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. മെഗാ അപ്‌ ലോഡ്‌ വഴി അപ്‌ ലോഡ്‌ ചെയ്‌തശേഷം ഇതിന്റെ ലിങ്ക്‌ മല്ലൂ മൂവീസില്‍ കൊടുക്കുകയായിരുന്നു.

ഇതുവഴി ചിത്രത്തിന്റെ കാല്‍ഭാഗം സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ കാണാന്‍ കഴിയുമായിരുന്നു. ബാക്കി ഭാഗം ഡൗണ്‍ലോഡ്‌ ചെയ്യുന്നതിന്‌ പണം നല്‍കണമായിരുന്നു. സൈറ്റ്‌ ഇപ്പോള്‍ പൊലീസ്‌ ബ്ലോക്ക്‌ ചെയ്‌തിരിക്കുകയാണ്‌.

അയര്‍ലന്റിലുള്ള നിഷാദ്‌ പീറ്ററിനെ വിട്ടുകിട്ടുന്നതിനായി അവിടത്തെ പൊലീസുമായി കൊച്ചി സിറ്റി പൊലിസ്‌ കമ്മീഷണര്‍ മനോജ്‌ എബ്രഹാം ബന്ധപ്പെട്ടിട്ടുണ്ട്‌. ചിത്രത്തിന്റെ നിര്‍മ്മാതാവ്‌ തിലകന്‍ തണ്ടാശേരിയാണ്‌ ചിത്രം ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ പരാതി നല്‍കിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X