Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാരുടെ സമരം പിന്‍വലിയ്ക്കാന്‍ സാധ്യത

തിരുവനന്തപുരം: വ്യാഴാഴ്‌ച മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്ന സമരം ഒത്തുതീരുന്നതിനുള്ള സാധ്യത തെളിഞ്ഞു. മുന്‍ നിലപാടുകളില്‍ വിട്ടുവീഴ്‌ച ചെയ്യാമെന്ന് സര്‍ക്കാര്‍ നിപാടെടുത്തതോടെയാണ് സമവായ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നത്‌.

ആരോഗ്യവകുപ്പ്‌ സെക്രട്ടറി ബിശ്വാസ്‌ മേത്ത, കെജിഎംഒഎ പ്രസിഡന്റ്‌ മനോജ്‌ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍ക്കാരും ഡോക്ടര്‍മാരും നടത്തിയ ചര്‍ച്ചയിലാണ്‌ സമരം ഒത്തുതീര്‍പ്പാകുന്നതിനുള്ള സാധ്യത തെളിഞ്ഞത്‌.

ചൊവ്വാഴ്‌ചത്തെ ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ മന്ത്രിതലത്തില്‍ അവതരിപ്പിച്ച്‌ അംഗീകാരം നേടിയശേഷം ബുധനാഴ്‌ച രാവിലെ 11 ന്‌ തുടര്‍ ചര്‍ച്ച നടത്തി സ്ഥായിയായ ഒത്തുതീര്‍പ്പ്‌ ഫോര്‍മുല കണ്ടെത്താനാകുമെന്നാണ്‌ പ്രതീക്ഷ.

ഡോക്ടര്‍മാര്‍ക്ക്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 കോടി രൂപയുടെ ആനുകൂല്യങ്ങളിലെ അപാകതകള്‍ പരിഹരിക്കാമെന്ന്‌ സര്‍ക്കാര്‍ സമ്മതിച്ചു. എന്‍ട്രി കേഡറിലുള്ള ഡോക്ടര്‍മാരുടെ വേതനം, അസിസ്റ്റന്റ്‌ സര്‍ജന്മാരുടെ ശംബളത്തിന്‌ അതേ റാങ്കിലുള്ള മറ്റ്‌ ഉദ്യോഗസ്ഥരുടെ ശംബളവുമായുള്ള അന്തരം തുടങ്ങി നിരവധി അപാകതകളാണ്‌ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയത്‌.

ഇതുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരും ഡോക്ടര്‍മാരും മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പുതിയ പാക്കേജാണ്‌ സമവായ നിര്‍ദ്ദേശമായി ഉയര്‍ന്നുവന്നിരിക്കുന്നത്‌. ഇക്കാര്യത്തില്‍ മന്ത്രിതലത്തിലുണ്ടാകുന്ന തീര്‍പ്പിനെ ആശ്രയിച്ചായിരിക്കും ഒത്തുതീര്‍പ്പ്‌ നിര്‍ദ്ദേശം പ്രാവര്‍ത്തികമാകുക.

ആനുകൂല്യമായി നല്‍കുന്ന തുക അടിസ്ഥാന ശംബളത്തില്‍ ലയപ്പിക്കുമെന്ന്‌ കാണിച്ച്‌ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കാമെന്ന്‌ സര്‍ക്കാര്‍ സമ്മതിച്ചതാണ്‌ സമരം ഒത്തുതീര്‍പ്പാകാന്‍ വഴിത്തിരിവായത്‌. ഏറെ നാളായി ഡോക്ടര്‍മാര്‍ ഉന്നയിച്ചിരുന്ന ആവശ്യമാണിത്‌. ആനുകൂല്യം അടിസ്ഥാന ശംബളത്തില്‍ ലയിപ്പിച്ചാല്‍ മാത്രമേ അടുത്ത ശംബളപരിഷ്‌കരണത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കൂ.

സമരത്തിന്‌ നോട്ടീസ്‌ നല്‍കാനും പണിമുടക്ക്‌ സംബന്ധിച്ച കെജിഎംഒഎ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അറിയിക്കാനുമാണ്‌ നേതാക്കള്‍ ആരോഗ്യവകുപ്പ്‌ സെക്രട്ടറിയെ കാണാനെത്തിയത്‌. എന്നാല്‍ ചൊവ്വാഴ്‌ച രാവിലെ മുതല്‍ വിവിധ തലങ്ങളില്‍ നടന്ന ആലോചനകള്‍ ഫലം കണ്ടതിനെ തുടര്‍ന്ന്‌ ഇതൊരു ചര്‍ച്ചയായി മാറുകയായിരുന്നു.

ഇടയ്‌ക്ക്‌ ചര്‍ച്ച വഴിമുട്ടിയപ്പോള്‍ ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്‌ എത്തി ചര്‍ച്ചയില്‍ പങ്കുകൊണ്ടു. ഡോക്ടര്‍മാരുടെ നിലപാട്‌ അവര്‍ മന്ത്രിയെ അറിയിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന്‌ സര്‍ക്കാര്‍ നിലപാടില്‍ അയവുണ്ടാവുകയും ചര്‍ച്ച പുരോഗമിക്കുകയും ചെയ്‌തു.

സമരം പ്രഖ്യാപിച്ചശേഷം ആദ്യമായാണ്‌ ഇരു ഭാഗവും സംയുക്തമായി വാര്‍ത്താസമ്മേളനം നടത്തിയത്‌. ഇതുതന്നെ ഒത്തുതീര്‍പ്പിനുള്ള സാധ്യത തെളിഞ്ഞതിന്റെ സൂചനയാണ്‌.

ചൊവ്വാഴ്‌ച രാവിലെ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച്‌ സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഉച്ചയോടെ കെജിഎംഒഎ ഭാരവാഹികള്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും സന്ദര്‍ശിച്ച്‌ തങ്ങളുടെ ആവശ്യങ്ങള്‍ എഴുതി നല്‍കിയിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+