Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജരേഖ : സര്‍ക്കാരിന് തിരിച്ചടി

കൊച്ചി : മുന്‍ മന്ത്രി കെ വി തോമസിന് ഹവാലാ ഇടപാടില്‍ പങ്കുണ്ടെന്ന വ്യാജ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചമച്ച കേസ് പിന്‍വലിക്കാനുളള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി.

കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ക്രൈം മാസിക എഡിറ്റര്‍ ടി പി നന്ദകുമാറിന്റെ ഹര്‍ജിയിന്മേലാണ് ഉത്തരവ്.

വ്യാജ ഇന്റലി‍ജന്‍സ് റിപ്പോര്‍ട്ട് ചമച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് ശോഭനാ ജോര്‍ജ് ഉള്‍പ്പെടെ ആറുപേരായിരുന്നു പ്രതികള്‍. ശാസ്ത്രീയമായ തെളിവുകള്‍ സഹിതം മുന്നോട്ടു നീങ്ങിയ അന്വേഷണം ഇടതു സര്‍ക്കാര്‍ വന്നതോടെയാണ് നിലച്ചത്. പിന്നീട് ദുരൂഹമായ കാരണങ്ങളാല്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയും ചെയ്തു.

സര്‍ക്കാര്‍ ആവശ്യത്തിനെതിരെ നന്ദകുമാര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും കേസുമായി ബന്ധമില്ലെന്ന ന്യായം പറഞ്ഞ് പരിഗണിച്ചില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനല്‍ കേസില്‍ ആര്‍ക്കും ഇടപെടാന്‍ അവകാശമുണ്ടെന്ന സുപ്രിം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നന്ദകുമാറിന്റെ ഹര്‍ജി സ്വീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+