പിന്നോട്ടില്ലെന്ന് വിഎസും
ദില്ലി: ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.
ഇതു സംബന്ധിച്ച് പരാതിയുളളവര്‍ക്കെല്ലാം വേണ്ട വിശദീകരണം നല്‍കിക്കഴിഞ്ഞു. ആറേഴു വകുപ്പുകളുടെ സഹകരണത്തോടെ ഇനി മുന്നോട്ടു പോവുക തന്നെ ചെയ്യും.
പഞ്ചായത്തുകള്‍ ഇപ്പോള്‍ തന്നെ പദ്ധതി നടപ്പാക്കുന്നുണ്ട്. കുടുംബശ്രീകളുടെ നേതൃത്വത്തില്‍ ആയിരത്തോളം ഏക്കറില്‍ ഇപ്പോള്‍ കൃഷി നടക്കുന്നുണ്ട്. കേരളത്തില്‍ അരിയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും വാങ്ങുന്ന അരിയുടെ അളവ് കുറയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
എല്ലാവകുപ്പുകളെയും യോജിപ്പിച്ച് പദ്ധതി മുന്നോട്ടു കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് സൂചിപ്പിച്ചു.
അടുത്ത മന്ത്രിസഭാ യോഗത്തോടെ ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. മന്ത്രിസഭാ ഉപസമിതിയെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യ പദ്ധതിയെ സംബന്ധിച്ച വിവാദങ്ങളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രി പത്രങ്ങളുടെ മേല്‍ ചാരിയെങ്കിലും ധ്വനി വ്യക്തമാണ്. ഇക്കാര്യത്തില്‍ സിപിഎം ഒറ്റക്കെട്ടാണെന്നും സിപിഐയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നുമുളള സൂചന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാക്കുകളിലുണ്ട്.
ആറേഴു വകുപ്പുകളുടെ സഹകരണമെന്ന് ദില്ലിയില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കിയതിലും സൂചന കൃത്യമാണ്. സിപിഐ മന്ത്രിമാരുടെ മേല്‍നോട്ടത്തിലാവില്ല പദ്ധതി നടത്തുക.
കേരളത്തില്‍ അരി വില ക്രമാതീതമായി കുതിച്ചുയരുമ്പോഴും ഭക്ഷ്യ സുരക്ഷാ പദ്ധതിയെന്ന പ്രചരണ പരിപാടിയെച്ചൊല്ലി സിപിഎം സിപിഐ നേതാക്കള്‍ തമ്മില്‍ കണ്ടാലുടനെ പോര്‍വിളി നടത്തുന്നത് സംസ്ഥാനത്തിന് ചില്ലറ നാണക്കേടല്ല വരുത്തി വെച്ചിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ഈ വിവാദത്തിന് എത്രയും പെട്ടെന്ന് വിരാമമുണ്ടാക്കണമെന്ന് മിക്കവാറും എല്ലാ കക്ഷികള്‍ക്കും ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications