സ്വാമിക്ക് തോക്ക് : സിബി മാത്യു അന്വേഷിക്കും
തിരുവനന്തപുരം : നടപടിക്രമങ്ങള്‍ പാലിക്കാതെ സ്വാമി ഹിമവല്‍ ഭദ്രാനന്ദയ്ക്ക് തോക്ക് ലൈസന്‍സ് ലഭിച്ചതെങ്ങനെയെന്ന് വിജിലന്‍സ് എഡിജിപി സിബി മാത്യു അന്വേഷിക്കും.
ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
പൊലീസ് റിപ്പോര്‍ട്ട് ഇല്ലാതെയാണ് സ്വാമിക്ക് തോക്ക് ലൈസന്‍സ് ലഭിച്ചതെന്ന വിവരം വെളിപ്പെട്ടിരുന്നു. ഇയാള്‍ തോക്ക് കൈവശം വെയ്ക്കുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം റൂറല്‍ എസ് പി പത്മനാഭന്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ, എറണാകുളം കളക്ടര്‍ കഴിഞ്ഞ ദിവസം ലൈസന്‍സ് റദ്ദാക്കിയിരുന്നു.
എറണാകുളം റൂറല്‍ എസ്‍പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന് അന്വേഷണം കൈമാറുന്നതെന്ന് കോടിയേരി അറിയിച്ചു.
എറണാകുളം എഡിഎമ്മായിരിക്കെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സര്‍വീസില്‍ നിന്നും വിരമിച്ച എ. കെ തങ്കപ്പന്റെ ശിപാര്‍ശയിലാണ് സ്വാമിക്ക് തോക്ക് ലൈസന്‍സ് അനുവദിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സ്വാമിയെ നേരിട്ട് അറിയാമെന്നും കുഴപ്പക്കാരനല്ലെന്നും കാണിച്ച് എഡിഎം സ്വന്തം നിലയില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് അന്നത്തെ കളക്ടര്‍ മുഹമ്മദ് ഹനീഷ് സ്വാമിക്ക് തോക്ക് ലൈസന്‍സ് അനുവദിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications