Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്തോഷ്‌ മാധവനെതിരെ വിദേശ മലയാളികള്‍ പരാതി നല്‍കി

കൊച്ചി: സന്തോഷ്‌ മാധവനെതിരെ ശാന്തിതീരം ട്രസ്‌റ്റ്‌ അംഗങ്ങളായ വിദേശ മലയാളികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ പരാതി നല്‍കി.

ആതുരസേവനത്തിനും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമെന്ന പേരല്‍ ഇവരില്‍ നിന്നും വാങ്ങിയ പരണം ദുരുപയോഗം ചെയ്‌തുവെന്നും ഇതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നുമാണ്‌ ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

നാട്ടിലുള്ള ബന്ധുക്കള്‍വഴിയും ഇ-മെയില്‍ വഴുമാണ്‌ ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്‌. ട്രസ്റ്റില്‍ അംഗങ്ങളാക്കാമെന്ന്‌ പറഞ്ഞാണ്‌ പണം വാങ്ങിയതെങ്കിലും ഇവര്‍ക്ക്‌ ഇതുസംടബന്ധിച്ച രേഖകളൊന്നും നല്‍കിയിട്ടില്ല. ഓരോരുത്തരില്‍ നിന്നും രണ്ടുമുതല്‍ മൂന്നുലക്ഷം രൂപവരെ സന്തോഷ്‌ വാങ്ങിയിട്ടുണ്ട്‌.

ട്രസ്റ്റിന്റെ ചെയര്‍മാനായതിനാല്‍ ഇടപാടുകളെല്ലാം തന്റെ അക്കൗണ്ടിലൂടെ നടത്തണമെന്നും സന്തോഷ്‌ ഇവരെ വിശ്വസിപ്പിച്ചിരുന്നു. നാട്ടിലെത്തുമ്പോള്‍ ഇവര്‍ക്ക്‌ ശാന്തിതീരം ഗസ്‌റ്റ്‌ ഹൗസില്‍ സൗജന്യ താമസവും ആയുര്‍വേദ ചികിത്സയും ഉഴിച്ചിലും പിഴിച്ചിലുമെല്ലാം സന്തോഷ്‌ വാഗ്‌ദാനം ചെയ്‌തിരുന്നു.

നല്‍കിയ പണം റിയല്‍ എസ്റ്റേറ്റ്‌ ബിസിനസില്‍ നിക്ഷേപിച്ചെന്നുള്ള സന്തോഷ്‌ മാധവന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ്‌ വിദേശമലയാളികള്‍ പരാതിയുമായി മുന്നോട്ടുവന്നത്‌. ഇവരുടെ പരാതിയിന്മേല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന്‌ പൊലീസ്‌ പറഞ്ഞു. പരാതിയുടെ അടസ്ഥാനത്തില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്‌തിട്ടില്ല.

ഇതിനിടെ സന്തോഷ്‌ മാധവന്‍ നാല്‍പത്‌ ലക്ഷം രൂപ തട്ടിയെടുത്തുവെന്ന്‌ പരാതിപ്പെട്ട സെറാഫിന്‍ എഡ്വിനോട്‌ കൊച്ചിയിലെത്താന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇവര്‍ നാലു ദിവസത്തിനുള്ളില്‍ എത്തുമെന്നാണ്‌ സൂചന.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+