Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാമിനി ഉഷ പൊലീസ്‌ നിരീക്ഷണത്തില്‍

കൊച്ചി: സന്തോഷ്‌ മാധവന്‍, ഹിമവല്‍ ഭദ്രാനന്ദന്‍ എന്നീ സ്വാമിമാര്‍ക്ക്‌ പുറമേ ഒരു സ്വാമിനിയും പൊലീസിന്റെ നിരീക്ഷണ വലയത്തില്‍.

തന്നെ കാണാന്‍ എത്തുന്ന ഭക്തരെ ഭസ്‌മം നല്‍കി അനുഗ്രഹിക്കുന്ന ഉഷ(50) എന്ന സ്വാമിനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പൊലീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്‌.

കോതമംഗലത്ത്‌ കോട്ടപ്പടി-പെരുമ്പാവൂര്‍ റൂട്ടില്‍ താമസിക്കുന്ന ഗംഗാധരന്‍ എന്നയാളുടെ ഭാര്യയാണ്‌ ഉഷ. തനിയ്‌ക്ക്‌ എല്ലാവിധത്തിലുള്ള അസുഖങ്ങളും ഭേദമാക്കാനുള്ള കഴിവുണ്ടെന്നാണ്‌ ഇവര്‍ അവകാശപ്പെടുന്നത്‌.

ഭഗവാന്‍ അയ്യപ്പന്റെ വിശേഷാനുഗ്രഹം കൊണ്ടാണ്‌ തിനിയ്‌ക്കീ കഴിവുലഭിച്ചതെന്നും ഇവര്‍ പറയുന്നു. ഇവരുടെ കീഴില്‍ കുറ്റുക്കുഴി എന്ന സ്ഥലത്ത്‌ ഒരു അയ്യപ്പക്ഷേത്രവും ഒരു ശിവ ക്ഷേത്രവും ഉണ്ട്‌. ഇവര്‍ തന്നെയാണ്‌ ഇവിടെ പൂജകള്‍ നടത്തുന്നത്‌.

ക്ഷേത്രങ്ങള്‍ക്ക്‌ സമീപം ഒരു ഇരുനിലക്കെട്ടിടവും ഇവര്‍ പണികഴിപ്പിച്ചിട്ടുണ്ട്‌. താന്‍ പതിനൊന്ന്‌ വര്‍ഷക്കാലം അസുഖം വന്ന്‌ കിടന്നിരുന്നുവെന്നും അയ്യപ്പന്റെ അനുഗ്രഹം കൊണ്ട്‌ അസുഖം മാറുകയായിരുന്നുവെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്‌.

ആള്‍ ദൈവങ്ങള്‍ നിരീക്ഷണത്തില്‍

സന്തോഷ്‌ മാധവന്റെ അറസ്‌റ്റും അതിന്‌ശേഷം ഹിമവല്‍ ഭദ്രാനന്ദ ആലുവ പൊലീസ്‌ സ്റ്റേഷനില്‍ കാണിച്ചുകൂട്ടിയ വിക്രിയകളും കൂടിയായതോടെ സംസ്ഥാനത്തെ ദിവ്യന്‍മാരുടെയും ആള്‍ദൈവങ്ങളുടെയുമെല്ലാം പ്രവര്‍ത്തനങ്ങളും സാമ്പത്തിക ഇടപാടുകളുമെല്ലാം സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്‌.

ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യുക്തിവാദി സംഘം പോലുള്ള സംഘടനകള്‍ റോഡ്‌ ഷോകളും മറ്റും നടത്തുന്നുണ്ട്‌. കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്വാമിമാരുടെയും വിശുദ്ധന്മാരുടെയും ആശ്രമങ്ങളില്‍ പൊലീസ്‌ തിരച്ചില്‍ നടത്തുന്നുണ്ട്‌.

കാസര്‍കോട്‌ ജില്ലയിലെ ചെറുവത്തൂരില്‍ മൗനിബാബ എന്നപേരില്‍ പ്രസിദ്ധനായ തൈവളപ്പില്‍ കൃഷ്‌ണന്റെ കണ്ണാടിപ്പാറയിലെ ആശ്രമത്തില്‍ പൊലീസ്‌ റെയ്‌ഡ്‌ നടത്തി. മൗനിബാബയുടെ ബന്ധുക്കളടക്കം ഏതാനും പേരാണ്‌ ആശ്രമത്തില്‍ ഉണ്ടായിരുന്നത്‌. മൗനിബാബ അമേരിക്കയിലാണെന്നാണ്‌ ഇവര്‍ പൊലീസിനെ അറിയിച്ചത്‌. വലിയ കെട്ടിടമാണ്‌ ആശ്രമം.

ഇതിനിടെ കേരളത്തില്‍ ആള്‍ദൈവങ്ങള്‍ ചമഞ്ഞ്‌ നടക്കുന്നവരെക്കുറഇച്ച്‌ ജനകീയ അന്വേഷണം വേണമെന്ന്‌ ഡിവൈഎഫ്‌ ഐ ആവശ്യപ്പെട്ടു. മുന്‍മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ. രാജഗോപാല്‍ ഇത്തരം ആള്‍ ദൈവങ്ങളുടെ പ്രമോട്ടര്‍ ആണെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എം.ബി രാജേശ്‌ ആരോപിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+