മൂന്നാംവട്ട ചര്‍ച്ചയും അലസി; ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ട്
തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ 22മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി ആരോഗ്യ സെക്രട്ടറി കെജിഎംഒയെ പ്രതിനിധികളുമായി നടത്തിയ മൂന്നാംഘട്ട ചര്‍ച്ചയും അലസി.
ഇതിനെത്തുടര്‍ന്ന് മുന്‍നിശ്ചയിച്ച പ്രകാരം അനിശ്ചിതകാല സമരം ആരംഭിക്കുകയാണെന്ന് കെജിഎംഒഎ ഭാരവാഹികള്‍ അറിയിച്ചു. വ്യാഴാഴ്‌ച രാവിലെ എട്ടുമണിവരെ ഏതു രീതിയിലുള്ള സമവായ തീരുമാനവും അംഗീകരിക്കാന്‍ തയ്യാറാണെന്നും ഇപ്പോള്‍ ചര്‍ച്ചകള്‍ എല്ലാ നിലയിലും വഴിമുട്ടിയിരിക്കുകയാണെന്നും കെജിഎംഒഎ അറിയിച്ചു.
സ്‌പെഷ്യല്‍ പേ അനുവദിക്കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചതെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
എന്‍ട്രി കേഡറില്‍ പ്രവേശിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പ്രത്യേക ശംബള സ്‌കെയില്‍ അനുവദിക്കണമെന്നുള്ള സംഘടനയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. പ്രത്യേക പാക്കേജ് അനുവദിക്കാമെന്നായിരുന്നു സര്‍ക്കാറിന്റെ അഭിപ്രായം.
പേ സ്‌കെയില്‍ ശംബള കമ്മീഷന്‍ അംഗീകരിച്ചതാണെന്നും ഡോക്ടര്‍മാര്‍ക്ക് മാത്രമായി ഇതില്‍ മാറ്റം വരുത്താനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞു.
ശംബള സ്‌കെയിലിനെക്കുറിച്ച് ഇനി ചര്‍ച്ചയില്ലെന്നും മറ്റുകാര്യങ്ങളില്‍ ചര്‍ച്ചയാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()












Click it and Unblock the Notifications