ഡോക്ടര്‍ സമരം: രണ്ടാംഘട്ട ചര്‍ച്ച അലസി, 3മണിയ്‌ക്ക് വീണ്ടും ചര്‍ച്ച
തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ 22മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കാന്‍ ബുധനാഴ്‌ച പതിനൊന്നുമണിയ്‌ക്ക് നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. മൂന്നുമണിയ്‌ക്കു വീണ്ടും ചര്‍ച്ച നടത്തും.
കെജിഎംഒയെ ഭാരവാഹികളും സര്‍ക്കാര്‍ പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചൊവ്വാഴ്‌ച നടത്തിയ ചര്‍ച്ചയില്‍ കെജിഎംഒയെ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ തീരുമാനമായില്ല. ചൊവ്വാഴ്‌ചത്തെ ചര്‍ച്ചയില്‍ സ്വീകരിച്ച നിലപാടില്‍ നിന്നും വിപരീതമായ നിലപാടാണ് ബുധനാഴ്‌ച രാവിലെ നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്.
നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ മൂന്നുമണിയ്‌ക്ക് വീണ്ടും ചര്‍ച്ച നടക്കുമെന്നാണ് കെജിഎംഒയെ ഭാരവാഹികള്‍ അറിയിച്ചത്.
ഡോക്ടര്‍മാര്‍ക്ക് പ്രതിവര്‍ഷം അനുവദിച്ച 20 കോടിയില്‍ കവിയാത്ത സ്‌പെഷല്‍ പാക്കേജിലെ അപാകത പരിഹരിക്കാന്‍ കെജിഎംഒയെ ഭാരവാഹികള്‍ ആരോഗ്യ സെക്രട്ടറി വിശ്വാസ് മേത്തയുമായി ചൊവ്വാഴ്‌ച നടത്തിയ ചര്‍ച്ചയില്‍ ധാരണായിയിരുന്നു. ഇത് രേഖാമൂലം ഹൈക്കോടതിയെ അറിയിക്കാമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതില്‍ നിന്നും പിന്നോട്ട് പോയതായി സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.
മൂന്നുമണിയ്ക് നടക്കുന്ന ചര്‍ച്ചയിലും സര്‍ക്കാര്‍ ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കുന്നതെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()












Click it and Unblock the Notifications