Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്‌താനില്‍ ലൈംഗിത്തൊഴിലാളികള്‍ കൂടുന്നു

ലാഹോര്‍: പകിസ്‌താനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ധിയ്‌ക്കുന്നതായി റിപ്പോര്‍ട്ട്‌. ചുവന്ന തെരുവുകളിലും മറ്റും ഒതുങ്ങി നിന്നിരുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പാകിസ്‌താനില്‍ പരക്കെ പ്രചരിയ്‌ക്കുകയും ഒരു വലിയ വ്യവസായമായി മാറിക്കൊണ്ടിരിക്കുകയുമാണ്‌.

ഏഷ്യാ ടൈംസ്‌ നടത്തിയ അന്വേഷണറിപ്പോര്‍ട്ടിലാണ്‌ ഈ വെളിപ്പെടുത്തലുകളുള്ളത്‌. മുമ്പ്‌ ഇരുട്ടിന്റെ മറവില്‍ നടന്നിരുന്ന പ്രവൃത്തികള്‍ ഇന്ന് വെളിച്ചത്തു നടക്കുന്നുവെന്നാണ്‌ സെക്‌സ്‌ ഇന്‍ ഡെപ്‌ത്‌ എന്നതലക്കെട്ടോടെ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

ലാഹോര്‍, റാവല്‍പിണ്ടി, കറാച്ചി എന്നിവിടങ്ങളിലെ യാഥാസ്ഥിതിക ജീവിതം പൂര്‍ണ്ണമായും മാറിയിരിക്കുകയാണ്‌. വൈകുന്നേരങ്ങളില്‍ പുരുഷന്മാരെ തേടുന്ന പെണ്‍കുട്ടികള്‍ മക്‌ഡൊണാള്‍സ്‌, കെഎഫ്‌സി തുടങ്ങിയ വമ്പന്‍ ബ്രാന്റുകളുടെ കടകള്‍ക്കുമുന്നില്‌ ചുറ്റിപ്പറ്റി നടക്കുന്നത്‌ കാണാമെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ നഗരങ്ങളില്‍ വേശ്യാത്തെരുവുകള്‍ കൂണുകള്‍ പോലെ മുളച്ചു പൊങ്ങുകയാണ്‌. ഇതിന്‌ പിന്നില്‍ പാകിസ്‌താന്‍കാരും ചൈനപോലുള്ള മറ്റുരാജ്യങ്ങളില്‍നിന്നുള്ളവരും പ്രവര്‍ത്തിക്കുന്നുണ്ട്‌. നാനൂറു രൂപമുതല്‍ ആയിരവും രണ്ടായിരവും രൂപവരെ ഈടാക്കിയാണ്‌ ഇവിടങ്ങളില്‍ സ്‌ത്രീകളെ വില്‍പ്പന നടത്തുന്നത്‌.

മുമ്പ്‌ നിലവിലുണ്ടായിരുന്ന പട്ടാള ഭരണകൂടവും മതസംഘടനകളും മറ്റും ലാഹോറിലെ കുപ്രസിദ്ധമായ ടാക്‌സാലി ഗേറ്റ്‌ ജില്ലയെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി അവിടത്തെ ലൈംഗികത്തൊഴിവാളികളായ സ്‌ത്രീകളെ മുഴുവന്‍ നീക്കം ചെയ്‌തിരുന്നു. എന്നാല്‍ ഇത്‌ ഇവിടത്തെ അവസ്ഥ കൂടുതല്‍ വഷളാക്കുകയാണുണ്ടായത്‌.

പ്രാഥമിക വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും നല്‍കുന്നതിലുണ്ടായ വീഴ്‌ചയാണ്‌ ഇത്രയും ഭീമമായ തോതില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.

ഒരു രാത്രിയ്‌ക്ക്‌ അയ്യായിരം മുതല്‍ പതിനായിരം രൂപവരെ വാങ്ങുന്ന സ്‌ത്രീകളും ചെറിയ ഒരു സമയത്തിന്‌ വേണ്ടി മാത്രം ഇരുപതിനായിരം മുതല്‍ നാല്‍പതിനായിരം രൂപവരെ വാങ്ങുന്നവരും ലാഹോര്‍ പോലുള്ള നഗരങ്ങളില്‍ ഉണ്ടത്രേ.

ചലച്ചിത്രനടിമാരെയും ടിവി താരങ്ങളെയുമാണ്‌ ഇങ്ങനെ കൂടുതലായും ലഭിക്കുന്നത്‌. 50000മുതല്‍ 100,000 വരെയാണ്‌ സിനിമാതാരങ്ങളുടെ വില. നഗരത്തിലെ പല ഹോട്ടലുകളിലും മറ്റു സൗകര്യങ്ങള്‍ക്കൊപ്പം ആവശ്യപ്പെട്ടാല്‍ കൂട്ടുകിടക്കാന്‍ സ്‌ത്രീകളെയും കിട്ടും. സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരും ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്‌. പെഷവാറില്‍ ഇത്തരം അനേകം കേന്ദ്രങ്ങളുണ്ടത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+