കൈക്കൂലി കൊടുത്തില്ല; സ്‌ത്രീയെ കോണ്‍സ്‌റ്റബിള്‍ മര്‍ദ്ദിച്ചു
ദില്ലി: കൈക്കൂലി കൊടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പൊലീസ് കോണ്‍സ്‌റ്റബിള്‍ പരാതിക്കാരിയായ സ്‌ത്രീയെ മര്‍ദ്ദിച്ചു.
ബസില്‍ വച്ച് പേഴ്‌സ് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പരാതി നല്‍കാനായി ദില്ലിയിലെ ബുദ്ധവിഹാര്‍ പൊലീസ് സ്റ്റേഷനിലെത്തിയ സ്‌ത്രീയ്‌ക്കാണ് മര്‍ദ്ദനമേല്‍ക്കേണ്ടിവന്നത്.
കേസന്വേഷിക്കാന്‍ 200രൂപ നല്‍കണമെന്ന് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്‌റ്റബിള്‍ സുഖ്‌ബീര്‍ ആവശ്യപ്പെട്ടുവത്രേ. എന്നാല്‍ പണം തരില്ലെന്ന് ഇവര്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ കോണ്‍സ്‌റ്റബിള്‍ ഇവരെ മര്‍ദ്ദിയ്‌ക്കുകയും വസ്‌ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്യുകയായിരുന്നു.
സംഭവം പ്രശ്‌നമായതിനെത്തുടര്‍ന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. വൈദ്യ പരിശോധന നടത്തിയപ്പോള്‍ സ്‌ത്രീയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കമ്മീഷന്‍ കോണ്‍സ്‌റ്റബിളിനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുകയാണ്












Click it and Unblock the Notifications