Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണ്ണാടകത്തില്‍ മൂന്നാംഘട്ട തിരഞ്ഞെടുപ്പ്‌

ബാംഗ്ലൂര്‍: കര്‍ണ്ണാടക നിയസഭയിലേയ്‌ക്കുള്ള അവസാനഘട്ട വോട്ടെടുപ്പ്‌ തുടങ്ങി. രാവിലെ ഒമ്പത്‌ മണിവരെ എട്ടുശതമാനം പോളിംഗ്‌ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

വടക്കന്‍ കര്‍ണ്ണാകത്തിലെ എട്ടു ജില്ലകളിലെ 69 മണ്ഡലങ്ങളിലായി 699 സ്ഥാനാനാര്‍ത്ഥികളാണ്‌ മൂന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്‌.

വോട്ടെടുപ്പ്‌ സമാധാനപരമാക്കുന്നതിനായി വന്‍ സുരക്ഷാ സന്നാഹങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്‌. വോട്ടെടുപ്പിനായി 12389 പോളിംഗ്‌ സ്‌റ്റേഷനുകള്‍ തയ്യാറാക്കിയിട്ടുണ്ട്‌. ഇവയില്‍ 4038സ്‌റ്റേഷനുകള്‍ അതീവപ്രശ്‌നസാധ്യതുയുള്ളതായാണ്‌ പരിഗണിച്ചിരിക്കുന്നത്‌.

കെപിസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, മുന്‍ മുഖ്യമന്ത്രി എന്‍ ധരംസിംങ്‌, ജനതാദള്‍(എസ്‌) സംസ്ഥാന പ്രസിഡന്റ്‌ മിറാജുദ്ദീന്‍ പട്ടേല്‍ തുടങ്ങിയവരാണ്‌ മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.

കോണ്‍ഗ്രസിന്റെ കേന്ദ്രമായിരുന്ന വടക്കന്‍ കര്‍ണ്ണാടകത്തില്‍ കഴിഞ്ഞ രണ്ടുതവണ ബിജെപിയാണ്‌ മുന്‍തൂക്കം നേടിയത്‌. ആദ്യ രണ്ടു ഘട്ടതിരഞ്ഞെടുപ്പുകളോടനുബന്ധിച്ച്‌ പുറത്തുവന്ന അഭിപ്രായസര്‍വ്വേകളില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെത്തുമെന്ന സൂചനകള്‍ അവസാനഘട്ടത്തെ നിര്‍ണ്ണായകമാക്കും.

മെയ്‌ 25നാണ്‌ വെട്ടെണ്ണല്‍ നടക്കുക. ഒന്നാം ഘട്ടത്തില്‍ 66ശതമാനവും രണ്ടാംഘട്ടത്തില്‍ 60.3ശതമാനവുമായിരുന്നു പോളിംഗ്‌ രേഖപ്പെടുത്തിയത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+