Get Updates
Get notified of breaking news, exclusive insights, and must-see stories!

മാങ്ങ പഴുപ്പിയ്‌ക്കാന്‍ കാല്‍സ്യം കാര്‍ബൈഡ്‌

Mangoജയ്‌പൂര്‍: നമ്മള്‍ സ്വാദോടെ കഴിയ്‌ക്കുന്ന മാമ്പഴവും ക്രൂഡ്‌ ബോബും തമ്മില്‍ ബന്ധമുണ്ടെന്ന്‌ പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? എന്നാല്‍ ഇവ തമ്മില്‍ ബന്ധമുണ്ട്‌. ഇവ രണ്ടിലും കാല്‍സ്യം കാര്‍ബൈഡ്‌ അടങ്ങിയിട്ടുണ്ടെന്നതാണ്‌ ഈ ബന്ധത്തിന്റെ അടിസ്ഥാനം.

ക്രൂഡ്‌ ബോംബുകള്‍ നിര്‍മ്മിയ്‌ക്കാനുപയോഗിക്കുന്ന കാല്‍സ്യം കാര്‍ബൈഡ്‌ പച്ചമാങ്ങ പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്നതത്രേ. സീസണാകുമ്പോള്‍ പാകമായില്ലെങ്കിലും മാങ്ങ വന്‍തോതില്‍ പഴുപ്പിച്ച്‌ മാര്‍ക്കറ്റില്‍ എത്തിയ്‌ക്കുന്നതിന്‌ വേണ്ടിയാണത്രേ ഈ രാസവസ്‌തു ഉപയോഗിക്കുന്നത്‌.

ഇതുപയോഗിച്ച്‌ പഴുപ്പിച്ച മാമ്പഴത്തിന്‌ സാധാരണപോലെ പഴുക്കുന്ന മാമ്പഴത്തേക്കാളും നിറവും ഭംഗിയും മണവും ഉണ്ടാകുമത്രേ. ഇതും വില്‍പനയെ സഹായിക്കും. രാജസ്ഥാനിലെ പഴ വിപണിയില്‍ ഇത്‌ വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ്‌ അന്വേഷണത്തില്‍ നിന്നും കണ്ടെത്തിയത്‌.

രാജസ്ഥാനില്‍ പലയിടത്തും കാല്‍സ്യം കാര്‍ബൈഡ്‌ കിലോക്ക്‌്‌ നാല്‍പത്‌ രൂപ നിരക്കില്‍ ലഭിയ്‌ക്കും. ഒരു കിലോ കാല്‍സ്യം കാര്‍ബൈഡുണ്ടെങ്കില്‍ ഇരുന്നൂറ്‌ കിലോഗ്രാം മാങ്ങവരെ ബുദ്ധിമുട്ടില്ലാതെ പാകമാക്കിയെടുക്കാന്‍ കഴിയുമത്രേ.

കാല്‍സ്യം കാര്‍ബൈഡ്‌ ദുരുപയോഗം ചെയ്യുന്നത്‌ ഇന്ത്യയില്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും മാമ്പഴ സീസണില്‍ മാമ്പഴം പോലെതന്നെ കാല്‍സ്യം കാര്‍ബൈഡിന്റെ വില്‍പ്പനയും തകൃതിയായി നടക്കുകയാണ്‌.

കാല്‍സ്യം കാര്‍ബൈഡ്‌ പലതരത്തിലുള്ള പാര്‍ശ്വഫലങ്ങളാണ്‌ മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്നത്‌. കണ്ണുകള്‍ക്കും ത്വകിനും ഇത്‌ ദോഷം ചെയ്യും. ഇത്‌ ശരീരത്തിലെത്താന്‍ ഇടയായാല്‍ വായയില്‍ അസ്വസ്ഥതയുണ്ടാകുകയും മൂക്കിലും തൊണ്ടയിലും വ്രണങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+