പെട്രോള്‍, ഡീസല്‍ വില കൂടിയേക്കും
ദില്ലി : ക്രൂഡോയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വീണ്ടും കൂടാന്‍ സാധ്യത.
പൊതുമേഖലാ എണ്ണക്കമ്പനികള്‍ വന്‍ നഷ്ടത്തിലാണെന്നും ഇത് പരിഹരിക്കാന്‍ വില വര്‍ദ്ധനയല്ലാതെ മറ്റു വഴിയില്ലെന്നുമാണ് പൊതുവെ ഉയരുന്ന അഭിപ്രായം. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വെളളിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചിട്ടുണ്ട്. വില വര്‍ദ്ധിപ്പിക്കാനുളള തീരുമാനം യോഗം എടുത്തേക്കുമെന്നാണ് സൂചനകള്‍.
ക്രൂഡോയിലിന് റെക്കോഡ് വിലയാണ് ഇപ്പോള്‍ രാജ്യാന്തര വിപണിയില്‍. ബാരലിന് 130 ഡോളറും കടന്നു മുന്നേറുന്ന എണ്ണ വില പൊതുമേഖലാ എണ്ണക്കമ്പനികളെ വന്‍നഷ്ടത്തിലേയ്ക്ക് തളളി വിടുന്നു. വില വര്‍ധനയുടെ ഫലമായി എണ്ണ വിതരണം പരിമിതപ്പെടുത്തിയാണ് ഭാരത് പെട്രോളിയം കോര്‍പറേഷന്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നത്.
എണ്ണക്കമ്പനികളുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രായോഗിക നടപടികളെക്കുറിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് പെട്രോളിയം മന്ത്രി മുരളി ദേവ്റ പറഞ്ഞു. ശ്രീലങ്കയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 20 രൂപയുടെ വര്‍ദ്ധനയുണ്ടായെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഇന്ത്യാക്കാര്‍ കേട്ടത്. 100 ശ്രീലങ്കന്‍ രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് ശ്രീലങ്ക ഈടാക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications