Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാന്റെ ചെലവില്‍ ആളാകരുത്

വടക്കാഞ്ചേരി : ആരാന്റെ ചെലവില്‍ സ്ഥാനമാനങ്ങള്‍ നേടിയ സിപിഐക്കാര്‍ ആളാകാന്‍ നോക്കരുതെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഇ പി ജയരാജന്‍.

പാവപ്പെട്ടവന്റെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനുളള ഒരു പദ്ധതിയും സിപിഐക്കില്ലെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ്.

ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പേരില്‍ സിപിഐയോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന സിപിഎം തീരുമാനത്തിന്റെ ഭാഗമാണ് ഉന്നതരായ സിപിഎം നേതാക്കള്‍ നടത്തുന്ന പരസ്യ വിമര്‍ശനം. തങ്ങളുടെ നേതാക്കള്‍ക്കെതിരെ മുളളും മുനയും വെച്ച് കെ ഇ ഇസ്മായില്‍ അടക്കമുളളവര്‍ നടത്തുന്ന പരസ്യമായ ഭര്‍ത്സനങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന അണികളുടെ തുടര്‍ച്ചയായ ആവശ്യവും സിപിഎം നേതൃത്വത്തിന് അവഗണിക്കാനാവാത്ത വിധം വളര്‍ന്നിരിക്കുകയാണ്.

മുഖ്യമന്ത്രിയെക്കാളും വലിയ നേതാക്കളാകാന് ചില സിപിഐ നേതാക്കളുടെ മോഹമെന്നും അത് നടക്കില്ലെന്നും ജയരാജന്‍ മുന്നറിയിപ്പ് നല്‍കി.

സിപിഎം കണ്ണമ്പ്ര ലോക്കല്‍ കമ്മിറ്റിയുടെ കുടുംബ സദസ് ഉദ്ഘാടനം ചെയ്യവെയാണ് ഇ പി ജയരാജന്‍ സിപിഐക്കെതിരെ നിശിത വിമര്‍ശനം ചൊരിഞ്ഞത്. തങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ കിട്ടിയതെങ്ങനെയെന്ന് സിപിഐ നേതാക്കള്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പത്തിരിപ്പാലയില്‍ നടന്ന കുടുംബ സദസ് ഉദ്ഘാടനം ചെയ്യവെയാണ് എം എം ലോറന്‍സ് സിപിഐയെ നിശിതമായി വിമര്‍ശിച്ചത്.

ഭക്ഷ്യസുരക്ഷാ പദ്ധതി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ നടത്തുമെന്നും ആരുടെയും ഒരുടക്കും വിലപ്പോവില്ലെന്നും ജയരാജന്‍ മുന്നറിയിപ്പ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+