വെളിയം വീണ്ടും വിഎസിനെതിരെ
തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കം ഒത്തുതീര്‍ന്നിട്ടും വെളിയം ഭാര്‍ഗവന് കലിയടങ്ങുന്നില്ല.
മുഖ്യമന്ത്രിയുടെ പിടിവാശി കാരണമാണ് പദ്ധതി വൈകിയതെന്നാണ് സിപിഐ നേതാവിന്റെ പുതിയ ആരോപണം. പദ്ധതിക്ക് പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന സിപിഐയുടെ ആവശ്യം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.
പദ്ധതി വൈകാന്‍ കാരണം ഫണ്ടിന്റെ അപര്യാപ്തതയാണെന്നാണ് മന്ത്രിസഭാ ഉപസമിതിയുടെ കണ്‍വീനറും കൃഷി മന്ത്രിയുമായ മുല്ലക്കര രത്നാകരന്‍ പ്രതികരിച്ചത്. മന്ത്രിസഭാ സമിതിയുടെ ചെയര്‍മാന്‍ ആരെന്നതൊന്നും പ്രശ്നമല്ല.
തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ഫണ്ടില്‍ കൃഷിയുടെ വിഹിതം ചെലവിടാതെ കിടക്കുന്നതിന് കൃഷി വകുപ്പല്ല ഉത്തരവാദിയെന്നും മുല്ലക്കര വാദിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം പണം ചെലവിടാതെ ബാക്കി വരുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.












Click it and Unblock the Notifications