Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ വഴങ്ങി; ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിത കാല പണിമുടക്ക് ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചു.

ഡോക്ടര്‍മാര്‍ക്ക് ഒരു ഇന്‍ക്രിമെന്റ് സ്പെഷല്‍ പേ ആയും മറ്റ് അലവന്‍സുകളും നല്‍കാന്‍ ആരോഗ്യ വകുപ്പ് സമ്മതിച്ചു. സര്‍ക്കാര്‍ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പണിമുടക്കില്‍ നിന്ന് പിന്‍മാറുന്നതായി കെജിഎംഒഎ നേതാക്കള്‍ അറിയിച്ചു. ബുധനാഴ്ച രാത്രി വൈകിയാണ് പ്രശ്ന പരിഹാരമുണ്ടായത്.

ധാരണ പ്രകാരം എന്‍ട്രി കേഡറില്‍ അടക്കം എല്ലാ ഡോക്ടര്‍മാര്‍ക്കും ഒരു ഇന്‍ക്രിമെന്റ് സ്പെഷല്‍ പേ ആയി നല്‍കും. അതായത് എന്‍ട്രി കേഡറില്‍ ഇന്‍ക്രിമെന്റായി 490 രൂപ ലഭിക്കും. 340 രൂപ ഇന്‍ക്രിമെന്റും ബാക്കി ഡി.എ യും.

സീനിയോറിററി അനുസരിച്ച് ഇതില്‍ മാറ്റം വരും. സര്‍ക്കാര്‍ അനുവദിച്ച വിവിധ ആനുകൂല്യങ്ങള്‍ കൂടി ചേരുന്പോള്‍ നിലവില്‍ 17500 രൂപ വാങ്ങിയിരുന്ന അസിസ്റ്റന്റ് സര്‍ജന്മാരില്‍ ഗ്രാമീണ സേവനത്തിലുള്ളവര്‍ക്ക് 23223 രൂപയും നഗരങ്ങളില്‍ 22023 രൂപയും ലഭിക്കും.

സിവില്‍ സര്‍ജന് 3600 രൂപയും ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് 4000 രൂപയും അഡീഷനല്‍ ഡി.എച്ച്.എസിന് 4500 രൂപയും ഡി.എച്ച്.എസിന് 5000 രൂപയും അധികം ലഭിക്കും. അസിസ്റ്റന്റ് സര്‍ജന് 5000 രൂപയിലേറെയാണ് വര്‍ധന.

സ്പെഷല്‍ പേയും മറ്റ് ആനുകൂല്യങ്ങളും ഉറപ്പു വരുത്താന്‍ അടുത്ത ശംബള കമീഷന്‍ മുന്പാകെ ആരോഗ്യ വകുപ്പും കെജിഎംഒഎയും സംയുക്തമായി ആവശ്യപ്പെടും. ഇതിനായി സര്‍ക്കാര്‍ ഉത്തരവിറക്കുകയും കോടതിയെ അറിയിക്കുകയും ചെയ്യും. അടുത്ത ശംബള കമീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ ഇത് ഉള്‍പ്പെടുത്തും.

അലവന്‍സ് വര്‍ധനയ്ക്ക് 2007 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യമുണ്ടാകും. സ്പെഷല്‍ പേ 2007 മെയ് ഒന്നു മുതലും അനുവദിക്കും. വിരമിച്ചവര്‍ക്കും ഇതിനനുസരിച്ച് ആനുകൂല്യം ലഭിക്കും.

ഒത്തുതീര്‍പ്പിന്റെ ഭാഗമായി സ്പെഷാലിറ്റി അഡ്മിനിസ്ട്രേറ്റീവ് കേഡറില്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി പി.കെ. ശ്രീമതി അറിയിച്ചു. സര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടര്‍മാര്‍ക്കുള്ള പി.ജി. ക്വാട്ടക്കായി പ്രത്യേക നിയമനിര്‍മാണം കൊണ്ടു വരും. സമരവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലം മാറ്റങ്ങളും പിന്‍വലിക്കും.

ശംബള കമീഷന്‍ നല്‍കിയ സ്കെയില്‍ കുറവായതിനാല്‍ അപ്പോള്‍ തന്നെ രണ്ട് ഇന്‍ക്രിമെന്റ് അനുവദിച്ചിരുന്നു. അതിന് പുറമെയാണ് ഇപ്പോള്‍ സ്പെഷല്‍ പേ അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

സമരം മൂലം രോഗികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമാപണം നടത്തുകയാണെന്ന് കെജിഎംഒഎ പ്രസിഡന്റ് ഡോക്ടര്‍ മനോജ് നാരായണന്‍ പറഞ്ഞു.

ഒന്നര വര്‍ഷമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന ഇടവിട്ടുള്ള സമരത്തിനാണ്‌ ഇതോടെ സ്ഥായിയായ പരിഹാരമുണ്ടായത്‌. ഇടയ്‌ക്ക്‌ രണ്ട്‌ ഇന്‍ക്രിമെന്റ്‌ നല്‍കിയും 20 കോടി രൂപയുടെ പ്രത്യേക അലവന്‍സ്‌ പ്രഖ്യാപിച്ചും ഡോക്ടര്‍മാരെ തൃപ്‌തിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും അതിനെല്ലാം താല്‍ക്കാലിക ഫലമേയുണ്ടായിരുന്നുള്ളൂ.

ബന്ധപ്പെട്ട വാര്‍ത്തകള്‍




Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+