ആള്‍ദൈവങ്ങളെക്കുറിച്ച് ഇന്‍റലിജന്‍സ് അന്വേഷണം നടത്തും: കോടിയേരി
തിരുവനന്തപുരം: സംസ്ഥാനത്ത് തട്ടിപ്പ് നടത്തുന്ന ആള്‍ദൈവങ്ങളെക്കുറിച്ചും അവരുടെ സ്വത്തുക്കളെക്കുറിച്ചും ഇന്റലിജന്‍സ് അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.
കപടസ്വാമിമാരുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചും ഭൂമിയിടപാടുകളെക്കുറിച്ചുമാണ് പ്രധാനമായും അന്വേഷണം നടത്തുകയും അദ്ദേഹം അറിയിച്ചു.
ആത്മീയതയുടെ പേരില്‍ ട്രസ്‌റ്റുകള്‍ രൂപീകരിച്ച് ഭൂമി തട്ടിപ്പ് നടത്തുന്നതിനെക്കുറിച്ച് റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ മുഖേന രഹസ്യാന്വേഷണം നടത്താനും ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ-രജിസ്ട്രേഷന്‍ വകുപ്പുകള്‍ക്ക് കത്ത് നല്‍കും.
ആത്മീയതയുടെ പേരില്‍ പണം പിരിക്കുന്നവര്‍ക്കെതിരെയായിരിക്കും അന്വേഷണം. എല്ലാ മതത്തിലെയും തട്ടിപ്പ് നടത്തുന്ന ആള്‍ദൈവങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നും വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications