മമ്മൂട്ടിയ്ക്കെതിരെ സുകുമാര്‍ അഴിക്കോട്
തിരുവനന്തപുരം : ബിജെപി നേതാവ് എല്‍ കെ അദ്വാനി വര്‍ഗീയ വാദിയാണെന്ന് മനസിലാകാതിരിക്കാന്‍ മമ്മൂട്ടി മുലകുടി മാറാത്ത കുട്ടിയാണോ എന്ന് സുകുമാര്‍ അഴിക്കോട്.
എസ്എഫ്ഐ മുഖപത്രമായ സ്റ്റുഡന്റില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് കൈരളി ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടിയെ അതിരൂക്ഷമായി അഴിക്കോട് വിമര്‍ശിച്ചത്. സിനിമയെന്ന വളളത്തില്‍ മാത്രം കാലു വെച്ചാല്‍ മതിയെന്നും രണ്ടുവളളത്തില്‍ കാലുവെച്ച് കളിക്കുന്നത് മമ്മൂട്ടി മതിയാക്കണമെന്നും അഴിക്കോട് പരിഹസിച്ചു.
ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്ത്, ഗുജറാത്തില്‍ സംഘടന ഉണ്ടായിരുന്നെങ്കില്‍ കലാപം ഉണ്ടാകുമായിരുന്നില്ല എന്ന് മമ്മൂട്ടി പ്രസംഗിച്ചിരുന്നു. അതിനു ശേഷം ബിജെപി നേതാവിന്റെ പുസ്തക പ്രകാശന ചടങ്ങിന് പോയത് രണ്ടു വളളത്തില്‍ കാലു ചവിട്ടുന്നതിന് തുല്യമാണ്.
അദ്വാനി വര്‍ഗീയ വാദിയല്ലെന്ന് ആറു വയസില്‍ താഴെയുളള കുട്ടികളാണ് പറയുന്നതെങ്കില്‍ മനസിലാക്കാം. ഇതൊന്നും അറിയാത്ത മമ്മൂട്ടി മുലകുടി മാറാത്ത കുട്ടിയാണോ എന്ന് അഴിക്കോട് ചോദിക്കുന്നു.
ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ ആത്മകഥാ പ്രകാശനത്തില്‍ മമ്മൂട്ടി പങ്കെടുത്തത് സാംസ്ക്കാരിക രംഗത്ത് നിലയ്ക്കാത്ത വിവാദങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()












Click it and Unblock the Notifications