Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലപാതകം: കന്നഡ നടിയും നാവിക ഉദ്യോഗസ്ഥനും അറസ്റ്റില്‍

Jerome Mathewകൊച്ചി: കാമുകിയുമായി ബന്ധം പുലര്ത്തിയ ആളെ കൊലപ്പെടുത്തി വെട്ടിനുറുക്കിയ കേസില്‍ മലയാളി നാവിക ഉദ്യോഗസ്ഥന്‍ അറസ്‌റ്റിലായി.

കൊച്ചി നേവല്‍ ബേസിലെ ലഫ്‌റ്റനന്റ്‌ കമാന്‍ഡര്‍ എം.എല്‍ ജെറോം മാത്യുവിനെ മുംബൈയില്‍ നിന്നെത്തിയ ക്രൈംബ്രാഞ്ച്‌ സംഘം ബുധനാഴ്‌ച അറസ്റ്റു ചെയ്‌തു. കേസുമായി ബന്ധപ്പെട്ട്‌ കന്നഡ നടി മരിയ മോണിക്ക സുസായ്‌രാജ്‌(28)നെയും ക്രൈംബ്രാഞ്ച്‌ അറസ്‌റ്റുചെയ്‌തിട്ടുണ്ട്‌.

മുംബൈയിലെ സിനര്‍ജി ആഡ്‌ലാബ്‌ എന്ന പരസ്യക്കമ്പനിയിലെ ക്രിയേറ്റീവ്‌ ഡയറക്ടര്‍ നീരജ്‌ ഗ്രോവര്‍(25) മെയ്‌ ഏഴിനാണ്‌ കൊല്ലപ്പെട്ടത്‌.

മരിയയും ജെറോം മാത്യുവും ചേര്‍ന്ന്‌ നീരജിനെ കൊലപ്പെടുത്തി കഷണങ്ങളാക്കിയെന്നാണ്‌ കേസ്‌. ത്രികോണ പ്രേമമാണ്‌ കൊലപാതകമെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌.

ഇരുവരെയും അറസ്റ്റുചെയ്‌ത കാര്യം മുംബൈ പൊലീസിന്റെ ജോയിന്റ്‌ കമ്മീഷണര്‍ രേകേഷ്‌ മരിയ സ്ഥിരീകരിച്ചിട്ടുണ്ട്‌. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ജെറോം മാത്യുവിനെ മുംബൈയിലേയ്‌ക്ക്‌ കൊണ്ടുപോയി.

മരിയയും മാത്യുവും കുട്ടിക്കാലം മുതല്‍ തന്നെ സുഹൃത്തുക്കളാണ്‌. ഒരു ദിവസം മാത്യു മരിയയെ വിളിച്ചപ്പോല്‍ ഫോണ്‍ എടുത്ത്‌ത്‌ ഫ്‌ലാറ്റിലുണ്ടായിരുന്ന Marria Monika Susayraj ഗ്രോവറായിരുന്നു. തുടര്‍ന്ന്‌ ഇവരുടെ ബന്ധത്തില്‍ സംശയം തോന്നിയ മാത്യു പിറ്റേന്ന്‌ രാവിലെ തന്നെ മുംബൈയ്‌ക്ക്‌ വിമാനം കയറി.

മരിയയുടെ ഫ്ലാറ്റിലെത്തിയ മാത്യു കണ്ടത്‌ അവരുടെ കിടപ്പുമുറിയില്‍ നില്‍ക്കുന്ന ഗ്രോവറിനെയാണ്‌. ക്ഷുഭിതനായ മാത്യു ഗ്രോവറിനെ ആക്രമിയ്‌ക്കുകയും തലയ്‌ക്കടിച്ചു കൊല്ലുകയുമായിരുന്നു.

തുടര്‍ന്ന്‌ മാത്യുവും മരിയയും ചേര്‍ന്ന്‌ ഗ്രോവറിന്റെ മൃതദേഹം പലതായി മുറിച്ച്‌ ബാഗുകളിലാക്കി ദൂരെയൊരിടത്ത്‌ കൊണ്ടുപോയി മണ്ണെണ്ണയൊഴിച്ച്‌ തീയിടുകയായിരുന്നുവത്രേ. പിന്നീട്‌ ജെറോം കൊച്ചിയിലേയ്‌ക്ക്‌ തിരിച്ചുപോരുകയും ചെയ്‌തു.

ഗ്രോവറിനെ കാണാതായെന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് മുംബൈ പൊലീസ്‌ കേസ്‌ അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട നീരജിനെ നടി മരിയയുടെ വസതിയിലാണ്‌ അവസാനമായി കണ്ടതെന്ന സൂചനയെത്തുടര്‍ന്ന്‌ പൊലീസ്‌ അവരെ നിരീക്ഷിയ്‌ക്കുയും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു.

ചോദ്യം ചെയ്യലിനിടെ സംഭവം മരിയതന്നെയാണ്‌ പൊലീസിനോട്‌ വിവരിച്ചത്‌. ഇവര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ്‌ ക്രൈംബ്രാഞ്ച്‌ സംഘം കൊച്ചിയിലെത്തി ജെറോം മാത്യവിനെ അറസ്‌റ്റു ചെയ്‌തത്‌. മരിയ മോണിക്ക നാല്‌ കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+