മോശം പത്രക്കാരെ കണ്ടെത്തി വെബ് സൈറ്റ് തുടങ്ങുമെന്ന് സുധാകരന്‍
ആലപ്പുഴ: മോശം പത്രലേഖകരെ കണ്ടെത്തി വെബ്‌സൈറ്റ് തയ്യാറാക്കുമെന്ന് സഹകരണമന്ത്രി ജി. സുധാകരന്‍. മോശം പത്രപ്രവര്‍ത്തകരെ കണ്ടെത്താനായി കണ്‍സ്യൂമര്‍ ഫെഡിനെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി വികസനവകുപ്പിന്റെ ഡോക്ടോര് അംബേദ്‌ക്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റല്‍ ബ്ലോക്ക് ഉത്ഘാടനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.
മോശം മന്ത്രിമാരെ മാത്രം ജനം അറിഞ്ഞാല്‍പ്പോര, മോശം പത്രക്കാരേയും ജനം അറിയട്ടെ. പഴയ തമ്പുരാന്‍ ബോധമാണ് പല പത്രക്കാര്‍ക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ പഴുത്തുവീഴുന്നതും കാത്ത് വായും പൊളിച്ചിരിക്കുന്ന വായ്‌പുണ്ണ് പിടിച്ച തമ്പുരാക്കന്മാര്‍ ഉണ്ടിവിടെ. അവരുടെ അനുയായികളായി ചില പത്രക്കാരും.
തയ്യല്‍ക്കാരനായിരുന്ന വി.എസ് മുഖ്യമന്ത്രിയായതാണ് ഒരു ഇംഗ്ലീഷ്‌പത്രം കുറ്റമായി കണ്ടത്. ഇത്തരക്കാരെ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്കറിയാം, കായികമായല്ല. ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ വക്താക്കളായിനിന്ന് സര്‍ക്കാറിന്റെ പുരോഗമന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയാണ് പത്രക്കാര്‍ .
കൊന്പുകുലുക്കിവന്ന പ്രമാണിമാരായ ഐഎഎസുകാരെ കന്പൊടിച്ചു വിട്ടുകഴിഞ്ഞു. കുഞ്ഞാലിക്കുട്ടിയെ മോശക്കാരനാക്കി ചിത്രീകരിക്കാത്ത പത്രമാണ് മുഖ്യമന്ത്രിയെ തയ്യല്‍ക്കാരനായി അവതരിപ്പിച്ചത്- മന്ത്രി കുറ്റപ്പെടുത്തി
'നോക്കൂ, നിങ്ങളൊന്നും മന്ത്രിമാരുടെ പട്ടികയില്‍ നീചന്മാരുടെ വിഭാഗത്തില്‍പ്പോലും പെടില്ല' സുധാകരന്‍ വേദിയില്‍ ഉദ്‌ഘാടകനായ പട്ടികജാതി പട്ടിക വിഭാഗക്ഷേമമന്ത്രി എ.കെ.ബാലനെ നോക്കിപ്പറഞ്ഞു. ഞാന്‍, വി.എസ്, ബേബി, ശ്രീമതി ഇവരൊക്കെ നീചന്മാരുടെ പട്ടികയിലാണ് -സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications