കമ്മ്യൂണിസ്റ്റുകാര്‍ക്കെന്ത് സ്വാമി ശരണം
കൊച്ചി : ബിജെപി നേതാക്കള്‍ പല സ്വാമിമാരെയും കാണുമെന്നും അത് പാര്‍ട്ടിയുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്‍.
എന്നാല്‍ അവിശ്വാസികളായ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്വാമിമാരുടെ അടുത്ത് എന്തുകാര്യമെന്നും രാധാകൃഷ്ണന്‍ ചോദിച്ചു. ബിജെപി നേതാക്കള്‍ ആള്‍ ദൈവങ്ങളുടെ പ്രമോട്ടര്‍മാരാണെന്ന ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു രാധാകൃഷ്ണന്‍.
ബിജെപിയുടെ ഉന്നത നേതാക്കളില്‍ പലര്‍ക്കുമുളള ആള്‍ദൈവ ബന്ധം അന്വേഷിക്കുമെന്ന് താന്‍ പറഞ്ഞതായി വന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.
കൊല്ലം ജില്ലയിലെ തഴുത്തലയിലുളള അമ്മതായ മഹാമായ എന്ന ആള്‍ദൈവത്തിന്റെ അനുഗ്രഹം തേടി രാജഗോപാല്‍ നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നെങ്കിലും പാര്‍ട്ടിക്കുളളിലെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications