സന്യാസിനി ദിവ്യാ ജോഷിയുടെ ആശ്രമത്തില്‍ റെയ്ഡ്
തൃശൂര്‍: സന്യാസിനി ദിവ്യാ ജോഷിയുടെ പറപ്പൂക്കരയിലുള്ള ദിവ്യ ജ്യോതി ആശ്രമത്തില്‍ പോലീസ് റെയ്‌ഡ് നടത്തി. ഇവരുടെ ഭര്‍ത്താവ് ജോഷിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
പോലീസ് റെയ്‌ഡിന്റെ വിവരം നേരത്തെയറിഞ്ഞ ദിവ്യ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ദിവ്യയെ കസ്‌റ്റഡിയിലെടുത്തിട്ടില്ലെങ്കിലും ഇവരെ ചോദ്യം ചെയ്യുകയും ഇവരുടെ മുറിയ്‌ക്ക് പുറത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
രോഗം മാറ്റിത്തരാമെന്ന് വാഗ്ദാനം നല്‍കി തന്റെ കയ്യില്‍ നിന്ന് ദിവ്യാജോഷി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന തൊടുപുഴ സ്വദേശിയായ ഒരു സ്‌ത്രീയുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് ആശ്രമത്തില്‍ തിരച്ചില്‍ നടത്തിയത്.
ഇവരെ പ്രവേശിപ്പിച്ചിരിക്കുന്ന തൃശൂരിലെ ആശുപത്രിയിലെത്തിയ പോലീസ് ഇവിടെ നിന്നാണ് ഭര്‍ത്താവ് ജോഷിയെ കസ്‌റ്റഡിയിലെടുത്തത്.
ഭാവി പ്രവചനവും രോഗശാന്തി വാഗ്ദാനവും നല്‍കി മൂന്ന് വര്‍ഷം മുന്പാണ് ദിവ്യാ ജോശി ആശ്രമം സ്ഥാപിച്ചത്.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ വന്‍ സന്പാദ്യമാണ് ആശ്രമത്തിന്‍റെ പേരില്‍ ഇവര്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മൂന്നു വിദേശ കാറുകളും ലക്ഷങ്ങളുടെ സ്വത്തുക്കളും ഇവരുടെ പേരിലുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications