അഭയകേസ്: സര്‍ക്കാറിനും സിബിഐയ്‌ക്കും നോട്ടീസ്
കൊച്ചി: സിസ്‌റ്റര്‍ അഭയകേസില്‍ നാര്‍കോ അനാലിസിസ് പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐയ്‌ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജിയില്‍ സിബിഐയ്‌ക്കും സര്‍ക്കാറിനും ഹൈക്കോടതി നോട്ടീസ് അയയ്‌ക്കാന്‍ ഉത്തരവിട്ടു.
മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്‌ക്കലാണ് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്റെ ഈ ആവശ്യം എറണാകുളം സിജെഎം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
നാര്‍കോ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ തുടരന്വേഷണം നടത്തുന്നതായി സൂചനയില്ല. മാത്രമല്ല അന്വേഷണം ഇഴഞ്ഞുനീങ്ങുകയുമാണ്. പ്രസ്‌തത റിപ്പോര്‍ട്ടിനെ ആധാരമാക്കി കൂടതല്‍ അന്വേഷണം നടന്നില്ലെങ്കില്‍ ഇതുവരെ കേസില്‍ നടത്തി നിയമനടപടികള്‍ പാഴായിപ്പോകുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിയ്‌ക്കുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications