വിഴിഞ്ഞം തുറമുഖം; ടെന്‍ഡറിന് അംഗീകാരം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വികസനത്തിനുള്ള ടെന്‍ഡറിന് അംഗീകാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
മൂന്ന് കമ്പനികളുടെ കണ്‍സോഷ്യമായ ലാന്‍കോ ഇന്‍ഫ്രാടെക് കണ്‍സോഷ്യത്തിനാണ് കരാര്‍ നല്‍കുക. ബിഒടി വ്യവസ്ഥയില്‍ 30വര്‍ഷത്തേയ്‌ക്കാണ് കരാര്‍ നല്‍കുക. കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരത്തിനായി കരാര്‍ സമര്‍പ്പിച്ചിരിക്കുകയാണ്- മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മറ്റു കമ്പനികള്‍ പദ്ധതിയ്‌ക്കായി സര്‍ക്കാര്‍ അങ്ങോട്ട് പണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍ ഈ കമ്പനി സര്‍ക്കാറിന് ഇങ്ങോട്ട് പണം നല്‍കാമെന്നാണ് അറിയിച്ചിരുന്നതെന്നും വിഎസ് പറഞ്ഞു.
5438കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാകും. മുപ്പത് വര്‍ഷത്തിന് ശേഷം തുറമുഖം സര്‍ക്കാര്‍ ഉടമസ്ഥതയിലാകും. പ്രകൃതിദത്തമായിത്തന്നെ അനുകൂലാവസ്ഥയുള്ള വിഴിഞ്ഞത്ത് രാജ്യാന്തര തുറമുഖം പണിയുകയെന്നുള്ളത് ദീര്‍ഘകാലമായുള്ള ആശയമാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications