അസ്‌ത്രേയന്‍ സ്‌ത്രീകളില്‍ പകുതിപ്പേര്‍ക്കും ലൈംഗിക സംതൃപ്‌തിയില്ല
മെല്‍ബണ്‍: ആസ്‌ത്രേലിയയിലെ സ്‌ത്രീകളില്‍ പകുതിയോളം പേരും ലൈംഗിക ജീവിതത്തില്‍ സംതൃപ്‌തരല്ലെന്ന് റിപ്പോര്‍ട്ട് .
ഈയിടെ നടന്ന ഒരു ഓണ്‍ലൈന്‍ സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 50 ശതമാനം പേരും ലൈംഗികോത്തേജനം രതിമൂര്‍ച്ച എന്നിവയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്.
ഇവരില്‍ 55ശതമാനം പേരും ലൈംഗികസംതൃപ്‌തിയില്ലാതെ ജീവിക്കുന്നവരാണ്. ജീവിതത്തിലെ തിരക്കുകളും കിടപ്പറയില്‍ വേണ്ടത്ര സമയം ചെലവിടാത്തതുമാണ് ലൈംഗിക സംതൃപ്‌തിയില്ലായ്‌മയ്‌ക്ക് കാരണമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.
ലൈംഗിക ജീവിതം, ലൈംഗിക വികാരം എന്നീ വിഷയങ്ങളുല്‍പ്പെടുത്തി നടത്തിയ സര്‍വ്വേയില്‍ 400 സ്‌ത്രീകളാണ് പങ്കെടുത്തത്.
ഇവരില്‍ 65ശതമാനംപേരും ലൈംഗികമായി ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. അനാരോഗ്യം, വിഷാദം, ആകാംഷ, തുടങ്ങിയ വികാരങ്ങളാണത്രേ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പ്രധാനമായും കാരണമാകുന്നത്.












Click it and Unblock the Notifications