ലണ്ടനിലെ വിലകൂടിയ വീട് മിത്തല്‍ സ്വന്തമാക്കി
ലണ്ടന്‍: ലണ്ടനിലെ ഏറ്റവും വിലകൂടിയ വീട് ഇന്ത്യന്‍ വംശജനായ ഉരുക്കു വ്യവസായി ലക്ഷ്‌മി മിത്തല്‍ സ്വന്തമാക്കി.
മകനുവേണ്ടിയാണ് മിത്തല്‍ 11.7കോടി പൗണ്ട് (ഏതാണ്ട് 970കോടി രൂപ) മുടക്കി ലണ്ടനില്‍ പുതിയ വീട് വാങ്ങിയിരിക്കുന്നത്. മിത്തലിന്റെ വീട് സ്ഥിതി ചെയ്യുന്ന കെന്‍സിങ്‌ടണ്‍ പാലസ് ഗാര്‍ഡന് സമീപത്തുതന്നെയാണ് പുതിയ വീടും സ്ഥിതിചെയ്യുന്നത്.
പുതിയ വീടിന്റെ ഒരു ചതുരശ്ര അടിയുടെ നിര്‍മ്മാണത്തിന് ശരാശരി 8000 പൗണ്ടാണ് ചെലവ്‌്. തന്റെ വീടിനോട് ചേര്‍ന്നുതന്നെ മുപ്പത്തിരണ്ടുകാരനായ മകന്‍ ആദിത്യയ്‌ക്കും വീട് ലഭിക്കണമെന്ന് കരുതി അന്വേഷണം നടത്തിവരുകയായിരുന്നു മിത്തല്‍.
മൂന്നു മാസം മുമ്പ് 80ദശലക്ഷം പൗണ്ടിന് വിറ്റ അപ്പര്‍ ഫില്ലിമോര്‍ ഗാര്‍ഡിന്‍സിലെ ഒരു വീടിനായിരുന്ന ഇതുവരെ ലണ്ടനിലെ ഏറ്റവും വിലകൂടിയ വീടെന്ന പേര്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications