ഡ്രൈവിംങ് കുറയ്‌ക്കാം തീറ്റ കുറയ്‌ക്കില്ല അമേരിക്കക്കാര്‍
ന്യൂയോര്‍ക്ക്: ഇന്ധനവിലകുതിച്ചുയരുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് വേണമെങ്കില്‍ കുറയ്‌ക്കാമെന്നും ഭക്ഷ്യവിലക്കയറ്റം കുറയ്‌ക്കാന്‍ തീറ്റകുറയ്‌ക്കാന്‍ തയ്യാറല്ലെന്നും അമേരിക്കന്‍ ഉപഭോക്താക്കള്‍.
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്, അഭിപ്രായ വോട്ടെടുപ്പ് കേന്ദ്രമായ സോഗ്‌ബി എന്നിവ സംയുക്തമായി നടത്തിയ ഒരു സര്‍വ്വേയിലാണ് അമേരിക്കക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളവരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. വാഹനഇന്ധനമായി ഉപയോഗിക്കുന്ന ഗ്യാസൊലിന്റെ വിലയില്‍ റക്കോര്‍ഡ് വര്‍ധനയുണ്ടായ സാഹചര്യത്തില്‍ ഡ്രൈവിംങ് കുറയ്‌ക്കുന്നകാര്യം പരിഗണിക്കുമെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും വ്യക്തമാക്കി.
എന്നാല്‍ ഭക്ഷ്യപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ തീറ്റ നിയന്ത്രിയ്‌ക്കാമെന്ന് വെറും എട്ടുശതമാനം പേര്‍ മാത്രമാണ് സമ്മതിച്ചത്. 1076 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.
ഇന്ധന വിലവര്‍ധനയെത്തുടര്‍ന്ന് ഉപഭോഗം കുറയ്‌ക്കാനുള്ള പ്രചാരണത്തിന്റെ ഫലമായി അമേരിക്കയില്‍ ഗ്യാസൊലിന്‍ ഉപയോഗിക്കുന്നതില്‍ കുറവുവന്നിട്ടുണ്ടെന്ന് കണക്കുകള്‍ കാണിയ്‌ക്കുന്നു.












Click it and Unblock the Notifications